ദിലീപിന്റെ രാമലീലയും ഒഞ്ചിയം രക്തസാക്ഷികളുമായി എന്ത് ബന്ധം ?

By | Wednesday October 11th, 2017

SHARE NEWS

വടകര: ദിലീപ് നായകനായുള്ള രാമലീല വിവാദങ്ങള്‍ക്കിടയിലും തീയേറ്ററുകളില്‍ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ സിനിമ കണ്ടിറങ്ങുന്ന പ്രേഷകര്‍ക്ക് ഒരു ചോദ്യം രാമലീലയും ഒഞ്ചിയവും തമ്മില്‍ എന്ത് ബന്ധം. കുതികാല്‍ വെട്ടിന്റെ രാഷ്ട്രീയം സഹപ്രവര്‍ത്തകന്റെ തലയറക്കുന്നവരെ എത്തി നില്‍ക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമ ചര്‍ച്ചയാകുന്നത്.

 

ഐതിഹാസിക പോരാട്ടത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ രക്തസാക്ഷി ഗ്രാമമായി അറിയപ്പെട്ടു ഒഞ്ചിയം എന്ന ഗ്രാമം. പതിറ്റാണ്ടുകള്‍ക്ക് ശേഷം മുന്‍ സിപിഐ(എം) നേതാവുമായ ടി പി ചന്ദ്രശേഖരന്റെ വധവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കൊലയാളികള്‍ ആയി ജയിലിലകപ്പെട്ട സാഹചര്യവുമാണ് വര്‍ത്തമാനകാല രാഷ്ട്രീയ കേരളം പിന്നീട് ചര്‍ച്ചചെയ്തത്. ചന്ദ്ര ശേഖരന്റെ ഭാര്യ രമയും ഏക മകന്‍ അനന്തുവും വാര്‍ത്തകളില്‍ ഇടം നേടി.

 

മലയാളത്തിലെ പ്രമുഖ നടി ക്രൂരമായ ലൈംഗിക ക്വട്ടേഷന്‍ ഇരയായ ശേഷം പ്രതിയായി ജയിലില്‍ കഴിഞ്ഞ നടന്‍ നായകനായിട്ടും സിനിമയെ സ്വീകരിക്കരുതെന്ന വലിയ തോതിലുള്ള ക്യാംപയിനുകള്‍ നടന്നിട്ടും രാമലീല എന്ന സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത് എന്ത് കൊണ്ട്് …എന്ന ചോദ്യത്തിന് ഉത്തരമാണ് തേടുന്നത്. സിനിമ എന്ന അര്‍ത്ഥത്തില്‍ രാമലീല പൂര്‍ണ വിജയമാണ്. കമ്മ്യൂണിസ്റ്റ് നേതാവ് തനിക്കെതിരെ ഉയര്‍ന്നു വന്ന ആദര്‍ശ മുഖത്തെ വെട്ടി കൊന്നു തള്ളുന്നതും മകന്‍ നടത്തുന്ന പ്രതികാരവുമാണ് കഥയുടെ ഇരിവൃത്തം. ഒപ്പം അഹിംസയുടെ കദര്‍കുപ്പായമിട്ട് ഹിംസയുടെ രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസുകാരനെന്ന ഭിംബവും.

സാമര്‍ഥ്യവും സ്വാധീനവുമുള്ള പ്രതികള്‍ രക്ഷപ്പെടുന്നു എന്നതാണ് രാമലീല ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുത. ശ്രീനിവാസന്‍ സിനിമകളില്‍ പറയുന്നത് പോലെ കഥയിലോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചപോയവരുമായോ യാതൊരു ബന്ധമില്ലാ എന്ന് പറയുന്നത് പോലെ നമുക്കും പറയാം. രാമലീലയും ഒഞ്ചിയത്തിന്റെ വര്‍ത്തമാന ചരിത്രവുമായി ഒരു ബന്ധവും ഇല്ലെന്ന്.

 

എന്നാല്‍ രാമലീലയുടെ അതിമനോഹരമായ ടൈറ്റില്‍ സോങ്ങില്‍ ധീരധരായ ഒഞ്ചിയം രക്തസാക്ഷികളുടെ സ്മരണകള്‍ ഉറങ്ങുന്ന ഒഞ്ചിയം നെല്ലാച്ചേരിയയിലെ രക്തസാക്ഷി സ്‌ക്വയറിന്റെ ദൃശ്യങ്ങള്‍ അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

കയ്യൂര്‍-കരിവള്ളൂര്‍ രക്തസാക്ഷി സ്മാരകങ്ങളും പുന്നപ്ര-വയലാര്‍ സമര ഭിംബങ്ങളും പയ്യാമ്പലത്തെ പയ്യാമ്പലത്തെ എകെജി ,നായനാര്‍, സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ള മഹാരഥന്‍മാരുടെ സ്മൃതി മണ്ഡപങ്ങളും ചിത്രത്തിന്റെ ടൈറ്റില്‍ സോങിന് ദൃശ്യ ചാരുത നല്‍കുന്നതോടൊപ്പം സിനിമയിലേക്കുള്ള വഴി തുറക്കലുമാകുന്നു.

 

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read