ദിവസം 10 കഴിഞ്ഞിട്ടും കീര്‍ത്തി തിയറ്റര്‍ പരിസരത്ത് കുടിവെള്ളമില്ല ; വീട്ടമ്മമാര്‍ കുത്തിയിരിപ്പ് സമരം നടത്തി

By news desk | Thursday March 29th, 2018

SHARE NEWS

വടകര: പത്തുദിവസമായി കുടിവെള്ളമില്ലാത്ത കീര്‍ത്തി തിയറ്റര്‍, മാടോള്ളതില്‍ പ്രദേശവാസികള്‍. പ്രതിഷേധവുമായി വീട്ടമ്മമാര്‍ ജല അതോറിറ്റി ഓഫിസിനു മുന്‍പില്‍ കുത്തിയിരിപ്പ് നടത്തി.

പ്രദേശത്തെ പൈപ്പുകള്‍ പൊട്ടി ദിവസങ്ങളായി ലിറ്റര്‍ കണക്കിന് വെള്ളം പാഴാവുമ്പോഴാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.

ജല അതോറിറ്റിയില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമില്ലാത്തതു കൊണ്ടാണ് വാര്‍ഡ് കൗണ്‍സിലര്‍ പി. ശോഭനയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ കുത്തിയിരിപ്പ് നടത്തിയത്.

ഒരു മാസത്തോളമായി ഇവിടെ ജല വിതരണം താറുമാറായിരുന്നു. പത്തു ദിവസമായി ജല വിതരണം തീരെ നടന്നിട്ടില്ല.

കിണര്‍ വെള്ളവും കിട്ടാത്ത സാഹചര്യത്തില്‍ ശക്തമായ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

ഈച്ചിന്റെകീഴില്‍ കമല, കുന്നുമ്മല്‍ ചന്ദ്രി, രാധ എന്നിവര്‍ നേതൃത്വം നല്‍കി. എം.കെ. സദാനന്ദന്‍, ഷാജി പുളിയുള്ളതില്‍, പി. മനോജ്, കെ.വി. റിഗേഷ് എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read