വെള്ളവുമില്ല ..വൈദ്യുതിയുമില്ല….ആയഞ്ചേരിയില്‍ വാള്‍ട്ടേജ് ക്ഷാമം കുടിവെള്ള പദ്ധതിയെ അവതാളത്തിലാക്കി

By news desk | Saturday April 28th, 2018

SHARE NEWS

വടകര : വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം  താളം തെറ്റുന്നു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ കുളമുള്ളതില്‍ കുന്ന്, തറവട്ടത്ത് കുന്ന് എന്നീ കുടിവെള്ള പദ്ധതികളെ ആശ്രയിച്ച് കഴിയുന്ന നൂറോളം ഗുണഭോക്താക്കളാണ് കഴിഞ്ഞ പത്ത് ദിവസങ്ങളിലായി കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായത്.

ആയഞ്ചേരി ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് പരിധിയില്‍ വോള്‍ട്ടേജ് ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരത്തിനായി ഇതേവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

അധികൃതരുടെ മറുപടി വിശ്വിസിച്ച് ഇത്രയും ദിവസങ്ങള്‍ കുടിവെള്ളം ലഭിക്കാതെ പ്രയാസം അനുഭവിച്ച നാട്ടുകാര്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ്.

വോള്‍ട്ടേജ് പ്രശ്‌നത്താല്‍ കുടിവെള്ളം മുടങ്ങിയ സാഹചര്യത്തില്‍ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ടിവി കുഞ്ഞിരാമന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read