വടകരയില്‍ വന്‍കിടക്കാര്‍ കുടിവെള്ളമൂറ്റുന്നു വേനലെത്തും മുമ്പെ കുടിവെള്ള ക്ഷാമം രൂക്ഷം

By news desk | Tuesday March 13th, 2018

SHARE NEWS

വടകര: നഗരത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ കുടിവെള്ളം ഊറ്റിയെടുക്കുമ്പോള്‍ പ്രദേശവാസികള്‍ കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍. പുതിയ ബസ് സ്റ്റാന്റ് പരിസരത്തും എടോടിയിലും സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളും ഫഌറ്റുകളുമാണ് വന്‍തോതില്‍ കുടിവെള്ളം ഊറ്റിയെടുക്കുനത്.

ചെറിയ പ്രദേശത്ത് തന്നെ ഒന്നും രണ്ടും കിണറുകളും കുഴല്‍ കിണറുകളും കുഴിച്ച് കുടിവെള്ളം മൊത്തമായി ഊറ്റിയെടുക്കുന്ന രീതിയാണ് പല സ്ഥാപനങ്ങളും തുടര്‍ന്ന് വരുന്നത്. കടുത്ത വേനലില്‍ പോലും കുടിവെള്ളം സുലഭമായി കിട്ടുന്ന മിക്ക പ്രദേശങ്ങളിലും ഇപ്പോള്‍ ജലക്ഷാമം അനുഭവപ്പെടുകയാണ്.

ഇതേ പോലെ തന്നെ നഗരത്തില്‍ പുതുതായി ആരംഭിച്ച ഫ്‌ലാറ്റുകളും വലിയ കിണറുകള്‍ കുഴിച്ച് വെള്ളം ശേഖരിച്ച് വരികയാണ്. ജനവാസകേന്ദ്രങ്ങളില്‍ ഫ്്്റ്റാളുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ നഗരസഭാ അധികൃതര്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും പരാതിയിട്ടുണ്ട്. ദേശീയപാതയോരത്തെ ടൂറിസ്റ്റ് ഹോമിലേക്കും വന്‍കിട ഹോട്ടലുകളിലേക്കും വെള്ളമെടുക്കുന്നത് സമീപത്തെ വീട്ടു കിണറ്റില്‍ നിന്നാണ്.

ഇവിടെ നിന്ന് അമിതമായി വെള്ളമെടുക്കുന്നത് സമീപത്തെ കിണറുകളിലെ കുടിവെള്ളത്തെയും ബാധിക്കുന്നുണ്ട്. വന്‍കിടക്കാരുടെ കുടിവെള്ളമൂറ്റലിനെതിരെ നഗരസഭാ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് നാ്ട്ടുകാര്‍ ആവശ്യപ്പെട്ടുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read