അഴിയൂരില്‍ തണ്ണീര്‍തടം നികത്താനുള്ള ശ്രമം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

By news desk | Wednesday June 6th, 2018

SHARE NEWS

വടകര: അഴീയൂര്‍ പഞ്ചായത്തിലെ കല്ലാമലയില്‍ അഴിയൂരില്‍ തണ്ണീര്‍തടം നികത്താനുള്ള ശ്രമം ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. രണ്ട് ടിപ്പര്‍ ലോറികളും ജെ.സി.ബി ഉപയോഗിച്ചാണ് ഒന്നര ഏക്കറോളം വരുന്ന ചതുപ്പ് നിലം മണ്ണിട്ട് മൂടാന്‍ തുടങ്ങിയത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.
പുറത്ത് നിന്ന് ടിപ്പര്‍ ലോറികളില്‍ മണ്ണ് കൊണ്ടു വന്ന് നികത്താന്‍ തുടങ്ങിയതോടെയാണ് കല്ലാമല കോവുക്കല്‍ യൂണ്ണിറ്റിലെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്.

ചതുപ്പ് നിലം നികത്തിയ ഭാഗത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊടി നാട്ടിയിട്ടുണ്ട്. മേഖലാ ജോയിന്റ് സെക്രട്ടറി അഫ്‌നാസ്, യൂണിറ്റ് സെക്രട്ടറി നിധിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലോറികള്‍ തടഞ്ഞത്.

ഡിവൈഎഫ്‌ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read