പെട്രോളില്‍ കൃത്രിമത്വം; യുവജന സംഘടനകള്‍ പ്രതിഷേധിക്കുന്നു

By | Wednesday November 29th, 2017

SHARE NEWS

വടകര:വിതരണം ചെയ്‌ത പെട്രോളിന്റെ അളവില്‍ കൃതിമം കണ്ടെതിനെ തുടര്‍ന്ന്‌ അടിച്ചിട്ട പെട്രോള്‍ പമ്പ്‌ അധികൃതര്‍ക്കെതിരെ പ്രതിഷേധം തുടരുന്നു. ഇന്ന്‌ രാവിലെയോടെ ഡിവൈ.എഫ്‌.ഐയും യൂത്ത്‌ ലീഗും പ്രതിഷേധവുമായി രംഗത്തെത്തി. കല്ലാച്ചി മത്സ്യമാര്‍ക്കറ്റ്‌ പരിസരത്തെ പെട്രോള്‍ പമ്പില്‍ നിന്ന്‌ ഇന്നലെ വിതരണം ചെയ്‌്‌്‌ത പെട്രോളിലാണ്‌ കൃത്രിമം കണ്ടെത്തിയത്‌.

വര്‍ഷങ്ങളായി ഉപഭോക്താക്കളെ വഞ്ചിച്ച പമ്പ്‌ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന്‌ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പെട്രോള്‍ പമ്പ്‌ പരിസരത്ത്‌ പൊലീസ്‌ കാവല്‍ എര്‍പ്പെടുത്തിയിട്ടുണ്ട്‌. ലീഗല്‍ മെട്രോളജി അധികൃതര്‍ പമ്പില്‍ പരിശോധന തുടരുകയാണ്‌. ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി അഭീഷ്‌, പ്രവര്‍ത്തകരായ നിജേഷ്‌, രജീഷ്‌, രാജേഷ്‌ എന്നിവര്‍ പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കി.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read