എക്‌സിക്യൂട്ടീവ് എക്‌സപ്രസിന് സ്റ്റോപ്പ്; ബഹുജന കൂട്ടായ്മ ഞായറാഴ്ച

By | Saturday October 28th, 2017

SHARE NEWS

വടകര: എക്‌സിക്യൂട്ടീവ് എക്‌സപ്രസിന് ( കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ്സ്) പയ്യോളിയില്‍ മുഴുവന്‍ ദിവസും സ്‌റ്റോപ്പ് ആവശ്യപ്പെട്ടുള്ള ബഹുജന കൂട്ടായ്മ നാളെ. ഒന്നാം തിയ്യതി ട്രെയിന്‍ നിര്‍ത്തിയില്ലെങ്കില്‍ തീവണ്ടി തടയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം തീരുമാനിച്ചു.

29 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യോളി മുസിപ്പല്‍ ഹാളില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. പി.ആര്‍.ഡി.എ.സി ചെയര്‍മാന്‍ അഡ്വ: പി കുല്‍സു അധ്യക്ഷത വഹിച്ചു. മഠത്തില്‍ നാണു മാസ്റ്റര്‍, കെ.ഫല്‍ഗുനന്‍, പി.പി രവീന്ദ്രന്‍, സി കുഞ്ഞിരാമന്‍, സബീഷ് കുന്നങ്ങോത്ത്, കെ.വി ചന്ദ്രന്‍, അഷ്‌റഫ് കോട്ടക്കല്‍, ശശി തരിപ്പയില്‍, കെ ശശിധരന്‍, ഏ വി കുഞ്ഞബ്ദുള്ള, കെ പി റാണാപ്രതാപ്, ഓ.ടി മുരളീദാസ് എന്നിവര്‍ സംസാരിച്ചു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read