എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് തുടങ്ങി ബഹുജന മാര്‍ച്ചില്‍ ആര്‍എംപിയും യുഡിഎഫും; മാര്‍ച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

By news desk | Wednesday February 14th, 2018

SHARE NEWS

വടകര : കഴിഞ്ഞ ദിവസങ്ങളില്‍ ഓര്‍ക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ പൊലീസ് സ്വമേധായ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് സര്‍വ്വ കക്ഷി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് തുടങ്ങി. ഓര്‍ക്കാട്ടേരിയില്‍ നിന്ന് ആരംഭിച്ച ബഹുജന മാര്‍ച്ചില്‍ യുഡിഎഫ് പ്രവര്‍ത്തകരും ആര്‍എംപി പ്രവര്‍ത്തകരും അണി ചേര്‍ന്നു. മാര്‍ച്ച് അല്‍പ്പ സമയത്തിനകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

സിപിഎം ആര്‍എംപി(ഐ) സംഘര്‍ഷത്തില്‍ ഇതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭരണത്തിന്റെ മറവില്‍ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ആര്‍എംപിയിലെ കൊഴുഞ്ഞു പോക്ക് നേരിടാന്‍ വേണ്ടി യുഡിഎഫിനൊപ്പം ചേര്‍ന്ന് ഒഞ്ചിയം മേഖലയില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സിപിഎം നേതൃത്വവും ആരോപിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read