അഴിയൂരില്‍ വൈദ്യുതി വിതരണത്തില്‍ ഒളിച്ചുകളി തുടരുന്നു, ഉപഭോക്താക്കള്‍ നട്ടംതിരിയുന്നു

By news desk | Tuesday June 5th, 2018

SHARE NEWS

വടകര: കെ എസ് ഇ ബി അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി വിതരണത്തിലെ ഒളിച്ചുകളി തുടരുന്നു. ഉപഭോക്താക്കള്‍ അധികൃതരെ കണ്ടു പരാതി പറഞ്ഞിട്ടും കാര്യമില്ല. ഇപ്പോഴും മണിക്കൂറുകളോളം വൈദ്യുതി മുടക്കം തുടരുകയാണ്.

കഴിഞ്ഞ 4 ദിവസമായി പകലും, രാത്രിയിലുമായി മണിക്കൂറുകളോളമാണ് വൈദ്യുതി നിലച്ചത്. ഇതിന് പരിഹാരം വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം കെ എസ് ഇ ബി ചെവിക്കൊള്ളുന്നില്ലെന്ന് പരാതിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ചയും, തിങ്കളാഴ്ചയും വൈദ്യുതി മുടക്കം തുടരുകയാണുണ്ടായത്. വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ 220 കെ വി സ്റ്റേഷനില്‍ നിന്ന് അഴിയൂരിലെക്ക് പ്രത്യക ഫീഡര്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഇതാണ് ശാശ്വത പരിഹാരമെന്നറിഞ്ഞിട്ടും ഡപ്യൂട്ടി ചീഫ്എഞ്ചിനിയറുടെ ഓഫീസ് മൗനം പാലിക്കുകയാണ് എന്ന ആക്ഷേപം ഉയരുകയാണ്.
പകല്‍ സമയത്തെ വൈദ്യുതി മുടക്കം സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, വ്യവസായശാലകള്‍, ഇന്റര്‍നെറ്റ് ബൂത്ത് അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിച്ചിരിക്കുകയാണ്.

പ്രത്യേക ഫീഡര്‍ സ്ഥാപിക്കുവാനുള്ള നടപടിക്രമങ്ങളടങ്ങിയ ഫയല്‍ ഡിവിഷന്‍ ഓഫീസില്‍ ചിതരിക്കുകയാണ്. വൈദ്യുതി മുടക്കം പതിവായിട്ടും ജനപ്രതിനിധികളും, രാഷ്ട്രീയപാര്‍ട്ടികളും മൗനം പാലിക്കുകയാണെന്ന ആക്ഷേപം ഉയരുകയാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read