ഒളിച്ചോട്ടം ..വിവാഹം… പിന്നെ കീഴടങ്ങല്‍

By | Monday January 22nd, 2018

SHARE NEWS

വടകര: ഒളിച്ചോടിയ രണ്ട് ജോഡി കമിതാക്കള്‍ വിവാഹിതരായ ശേഷം പോലീസ് സ്‌റ്റേഷനില്‍ എത്തി. നാദാപുരം പുളിക്കൂല്‍ സ്വദേശികളായ യുവാവും യുവതിയും ശനിയാഴ്ച്ച ഉച്ചയോടെയാണ് നാദാപുരം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.  പെണ്‍കുട്ടിയെ കാണാനില്ലെന്ന് അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയരുന്നു. ഇതേ തുടര്‍ന്ന് തങ്ങളെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ ഇവര്‍ കുറ്റ്യാടി രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിവാഹിതരായശേഷം പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. സമാന രീതിയില്‍ അരൂരിലെ യുവതിയും തിരുവള്ളൂരിലെ യുവാവും പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇരു ജോടികളെയും അവരുടെ ഇഷ്ട പ്രകാരം വിട്ടയക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read