തുടര്‍ച്ചയായ ഹര്‍ത്താലില്‍ പ്രതിഷേധം ഗ്രാമീണ മേഖലയില്‍ ഹര്‍ത്താല്‍ പരാജയം

By | Saturday June 10th, 2017

SHARE NEWS

വടകര: തുടര്‍ച്ചയായ രണ്ടാം ദിവസവും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം.ഗ്രാമീണ മേഖലയില്‍ പലയിടത്തും ഹര്‍ത്താല്‍ പൊളിഞ്ഞു.ഒരേ ആവശ്യം ഉന്നയിച്ച് ബിഎംഎസും ബിജെപിയും തുടര്‍ച്ചയായ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് പൊതുവില്‍ പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ വടകര താലൂക്കില്‍ ഉള്‍പ്പെടെ വിദ്യാലയങ്ങളും മറ്റ് പൊതു സ്ഥാപനങ്ങളും ഏറെക്കുറെ അടഞ്ഞുകിടന്നു.നഗരങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടുവെങ്കിലും നാട്ടിന്‍പുറങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ സര്‍വീസ് നടത്തി.പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്നലെ എല്‍ഡിഎഫും വെള്ളിയും ശനി ദിവസങ്ങളില്‍ ബിജെപിയും ഹര്‍ത്താല്‍ പ്രക്യാപിച്ചത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read