സോഷ്യല്‍ മീഡിയിലെ നാഥനില്ലാത്ത ഹര്‍ത്താല്‍ ആഹ്വാനം ചെയത്‌വര്‍ കുടുങ്ങും

By news desk | Wednesday April 18th, 2018

SHARE NEWS

കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന നാഥനില്ലാത്ത ഹര്‍ത്താല്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയവരെ തേടി സൈബര്‍ പോലീസ്. മലബാറില്‍ മേഖലയില്‍ ആയിരത്തിലേറെ പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ സ്വകാര്യ സ്ഥാപനങ്ങളും തകര്‍ത്തതിനും ഗതാഗതം തടസപ്പെടുത്തിയതിനും പോലീസുദ്യോഗസ്ഥരെ ആക്രമിച്ചതിനുമെല്ലാം വെവേറെ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പലരും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും റിമാന്‍ഡ് തടവിലാണ്. പ്രതികളിലേറെ പേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്്. കോഴിക്കോട് 200 പേര്‍ക്കെതിരെയയാണ് പോലീസ് ഇതുവരെ കേസെടുത്തിട്ടുണ്ട്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരേയും അക്രമങ്ങളില്‍ പങ്കെടുത്തവരേയും തേടി ക്രൈംബ്രാഞ്ചും പോലീസിന്റെ സൈബര്‍ സെല്ലും അന്വേഷണം തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ പോലീസ് നിരീക്ഷണത്തിലുള്ള ചില വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരോട് ഇന്ന് വിവിധ സ്റ്റേഷനുകളില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read