വടകരയില്‍ മലമ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

By | Friday October 13th, 2017

SHARE NEWS

വടകര: മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വടകര മേഖലയില്‍ ഊര്‍ജിതമാക്കി. നഗരസഭയിലെ താഴെഅങ്ങാടിയിലാണ് ആരോഗ്യ വകുപ്പ് മലമ്പനി പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയത്.

ഈ മേഖലയില്‍ മറ്റൊരാള്‍ക്ക് മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. കരുതിയിരിക്കേണ്ട സാഹചര്യത്തിലാണ് നഗരസഭയും ജില്ലാ വെക്ടര്‍ യൂനിറ്റും സംയുക്തമായി രംഗത്തിറങ്ങിയത്.

ബുസ്താനിയ വിമന്‍സ് കോളജ് വിദ്യാര്‍ഥികള്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കൊതുക് നശീകരണം, വാക്‌സിനേഷന്‍ എന്നിവയെ കുറിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരും കോളജ് വിദ്യാര്‍ഥികളും വീട്ടുകാരെ ബോധവത്ക്കരിക്കും. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനവു നല്‍കി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read