കീഴൽ മുക്കിൽ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു

By | Thursday January 4th, 2018

SHARE NEWS

വടകര:കീഴൽ മുക്കിൽ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചു. മിർഫത്ത് മൻസിൽ എടവന പൊയിൽ ഇബ്രാഹിം ഹാജിയുടെ വീടിനോട് ചേർന്നുള്ള തേങ്ങാ കൂടയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ആയിരം തേങ്ങയോളം കത്തി നശിച്ചു.നാൽപ്പതിനായിരം രൂപയുടെ
നഷ്ടം കണക്കാക്കുന്നു.വടകര ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ മനോജ് കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്നി ശമന സേനാംഗങ്ങൾ തീ അണച്ചതിനാൽ വീടിന്റെ ഭാഗത്തേക്ക് തീ പടരുന്നത്
ഒഴിവായി.അപകട കാരണം വ്യക്തമല്ല.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read