നാ​ളെ മോസ്കോയിൽ കി​ക്കോ​ഫ്….

By | Wednesday June 13th, 2018

SHARE NEWS

കോഴിക്കോട്: വീ​​ണ്ടു​​മി​​താ ലോ​​ക ഫു​​ട്ബോ​​ൾ വേ​​ദി​​യു​​ടെ പു​​ൽ​​മൈ​​താ​​ന​​ത്ത് പ​​ന്തു​​രു​​ളാ​​ൻ പോ​​കു​​ന്നു.  ഈ ​ദി​നം കൊ​ഴി​ഞ്ഞാ​ൽ നാ​ള​ത്തെ പു​ല​രി ലോ​ക​ക​പ്പി​ന്‍റെ ഉ​ദ​യ​ത്തി​ന്‍റെ വെ​ളി​ച്ചം റ​ഷ്യ​യി​ൽ വീ​ശും. ആ​ വെ​ളി​ച്ച​ത്തി​ൽ ലോ​കം​ ഒ​ന്നാ​കും… 21-ാം ലോ​ക​ക​പ്പ് ഫുട്ബോളിന് നാ​ളെ മോസ്കോയിൽ കി​ക്കോ​ഫ്…

ലോകകപ്പ് മാമാങ്കം ഏ​​തു കോ​​ണി​​ലാ​​ണെ​​ങ്കി​​ലും ഭൂഗോളത്തിലെ വിവിധ സം​​സ്കാ​​രങ്ങളുടെ സംഗമ വേദികൂടിയാകും അത്. ടീമുകളുടെയും താരങ്ങളുടെ യും കാൽപ്പന്തിന്‍റെയും ആ​​രാ​​ധ​​ക​​ർ അ​​വി​​ടേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തും. നിരവധി മ​​നോ​​ഹ​​ര മു​​ഹൂ​​ർ​​ത്ത​​ങ്ങ​​ളാ​​ണ് ഓ​​രോ ലോകകപ്പും ന​​ൽ​​കു​​ന്ന​​ത്. ചി​​രി​​യും ക​​ണ്ണീ​​രും വേ​​ദ​​ന​​യും എ​​ല്ലാ​​മു​​ണ്ടാ​​യി​​രു​​ന്നു. 1970ൽ ​​ബ്ര​​സീ​​ലി​​ന്‍റെ കാ​​ർ​​ലോ​​സ് ആ​​ൽ​​ബ​​ർ​​ട്ടോ നേ​​ടി​​യ ഗോ​​ൾ- എ​​ക്കാ​​ല​​ത്തെയും മി​​ക​​ച്ച ടീം ​​ഗോ​​ളെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന ഗോ​​ൾ. സ്വ​​ന്തം പ​​കു​​ത​​ിയി​​ൽ​​നി​​ന്നും തു​​ട​​ങ്ങി​​യ മു​​ന്നേ​​റ്റ​​ത്തി​​ൽ പ​​ന്ത് പ​​ത്തു​​പേ​​രു​​ടെ കാ​​ൽ​​ മ​​റി​​ഞ്ഞാ​​ണ് ആ​​ൽ​​ബ​​ർ​​ട്ടോ​​യി​​ലെ​​ത്തി​​യ​​ത്. പി​​ന്നെ 1986ലെ ലോ​​ക​​ക​​പ്പി​​ൽ ഇം​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ​​യു​​ടെ ദൈ​​വ​​ത്തി​​ന്‍റെ കൈ ​​എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ട ഗോ​​ൾ.

ആ ​​ഗോ​​ൾ ഉ​​യ​​ർ​​ത്തി​​യ എ​​ല്ലാ വി​​വാ​​ദ​​വും തൊ​​ട്ടു​​പി​​ന്നാ​​ലെ​​യു​​ള്ള ഗോ​​ളി​​ലൂ​​ടെ മാ​​റ​​ഡോ​​ണ മാ​​റ്റി​​യെ​​ടു​​ത്തു. ആ ​​ഗോ​​ൾ നൂ​​റ്റാ​​ണ്ടി​​ന്‍റെ ഗോ​​ളാ​​യി തെ​​ര​​ഞ്ഞെടു​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു. സ്വ​​ന്തം പ​​കു​​തി​​യി​​ൽ​​നി​​ന്ന് പ​​ന്തു​​മാ​​യി കു​​തി​​ച്ച മാ​​റ​​ഡോ​​ണ ത​​നി​​ക്കു​​മു​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന പീ​​റ്റ​​ർ ബി​​യേ​​ർ​​ഡ്സ്‌ലി, പീ​​റ്റ​​ർ റീ​​ഡ്, ടെ​​റി ബു​​ച്ച​​ർ, ടെ​​റി ഫെ​​ൻ​​വി​​ക്, ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി ബു​​ച്ച​​ർ അ​​വ​​സാ​​നം ഗോ​​ൾ​​കീ​​പ്പ​​ർ പീ​​റ്റ​​ർ ഷി​​ൽ​​ട്ട​​ൺ. എല്ലാവ രെയും വെ​​ട്ടി​​ച്ച് വ​ല​കു​ലു​ക്കി​… ഇ​​തെ​​ല്ലാം ലോ​​ക​​ക​​പ്പി​​ൽ മാ​​ത്രം ക​​ണ്ട​​താ​​ണ്. 2006ൽ ​​സി​​ന​​ദി​​ൻ സി​​ദാ​​ൻ നാ​​യ​​ക​​നി​​ൽ​​നി​​ന്നു വി​​ല്ല​​നാ​​യി മാ​​റി​​യ ക​​ളി. അ​​തു​​പോ​​ലെ​​യു​​ള്ള എ​​ത്ര​​യെ​​ത്ര മു​​ഹൂ​​ർ​​ത്ത​​ങ്ങ​​ൾ.

സ്വാഗതമരുളി റഷ്യ


റ​​ഷ്യ​​ക്ക് ഈ ​​ലോ​​ക​​ക​​പ്പ് വെ​​റു​​മൊ​​രു ടൂ​​ർ​​ണ​​മെ​​ന്‍റ​​ല്ല. ത​​ങ്ങ​​ളെ ഒ​​റ്റ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന പാ​​ശ്ചാ​​ത്യ​​രാ​​ജ്യ​​ങ്ങ​​ളെ ത​​ങ്ങ​​ളു​​ടെ പ​​കി​​ട്ടും പ​​ത്രാ​​സും കാ​​ണി​​ച്ചു​​കൊ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​രം കൂ​​ടി​​യാ​​ണ്. ഇ​​തി​​ൽ രാ​ഷ്‌​ട്രീ​​യ​​വു​​മു​​ണ്ട്. ലോ​​ക​​ക​​പ്പ് ഒ​​രു വ​​ലി​​യ സം​​ഭ​​വ​​മാ​​ക്കാ​​ൻ റ​​ഷ്യ​​ൻ സ​​ർ​​ക്കാ​​ർ​​ത​​ന്നെ ക​​യ്മെ​​യ് മ​​റ​​ന്ന് ഇ​​റ​​ങ്ങി. ചെ​​റി​​യ ന​​ഗ​​ര​​ങ്ങ​​ൾ​​ക്കു​​പോ​​ലും വേ​​ദി​​യ​​നു​​വ​​ദി​​ച്ചു. അ​​വി​​ടെ നി​​ർ​​മി​​ച്ച​​തും അ​​തി​​മ​​നോ​​ഹ​​ര​​മാ​​യ സ്റ്റേ​​ഡി​​യ​​ങ്ങ​​ളും. ഇ​​തി​​ലൂ​​ടെ ആ ​​ന​​ഗ​​ര​​ങ്ങ​​ളു​​ടെ വ​​ള​​ർ​​ച്ച​​യാ​​ണ് ല​​ക്ഷ്യ​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്. സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ലും റ​​ഷ്യ​​യു​​ടെ സാ​​ങ്കേ​​തി​​ക​​വ​​ള​​ർ​​ച്ച​​യു​​ടെ​​യും സാ​​ന്പ​​ത്തി​​ക​​സ്ഥി​​തി​​യു​​ടെ​​യും വ​​ള​​ർ​​ച്ച എ​​ടു​​ത്തു​​കാ​​ണി​​ക്കു​​ന്നു. സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗി​​ലെ സ്റ്റേ​​ഡി​​യം നി​​ർ​​മി​​ക്കാ​​ൻ ചെ​​ല​​വ​​ഴി​​ച്ച​​ത് 1.1 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 7,500 കോ​​ടി രൂ​​പ). ഓ​​രോ സ്റ്റേ​​ഡി​​യ​​വും റ​​ഷ്യ​​ൻ സം​​സ്കാ​​ര​​വും ക​​ല​​യും സാ​​ങ്കേ​​തി​​ക​​മികവും വി​​ളി​​ച്ചു​​പ​​റ​​യു​​ന്ന​​താ​​ണ്. റ​​ഷ്യ ലോ​​ക​​ക​​പ്പ് പ​​ല​​തി​​ന്‍റെ​​യും അ​​വ​​സാ​​ന​​മാ​​യി​​രി​​ക്കും. പ​​ല​​തി​​ന്‍റെ​​യും തു​​ട​​ക്ക​​വും.

വ​രാ​നി​രി​ക്കു​ന്ന​തു കെങ്കേമം

32 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന അ​​വ​​സാ​​ന ലോ​​ക​​ക​​പ്പാ​​കു​​മി​​ത്. 2022ൽ ​​ഖ​​ത്ത​​ർ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ൽ 48 ടീ​​മു​​ക​​ളാ​​കും ഇ​​റ​​ങ്ങു​​ക. ഇ​​ങ്ങ​​നെ വ​​രു​​ന്പോ​​ൾ ഓ​​രോ ഭൂ​​ഖ​​ണ്ഡ​​ത്തി​​നും ത​​ങ്ങ​​ളു​​ടെ പ്രാ​​തി​​നി​​ധ്യം ഉ​​യ​​ർ​​ത്താ​​നാ​​കും.

ഫു​​ട്ബോ​​ളി​​ന്‍റെ വ​​ള​​ർ​​ച്ച ല​​ക്ഷ്യ​​മി​​ട്ടു​​കൊ​​ണ്ടു​​ള്ള നീ​​ക്ക​​മാ​​ണ് ഫി​​ഫ​​യി​​ൽ​​നി​​ന്നു ന​​ട​​ക്കു​​ന്ന​​ത്. സെ​​പ് ബ്ലാ​​റ്റ​​ർ​​ക്കു പി​​ൻ​​ഗാ​​മി​​യാ​​യെ​​ത്തി​​യ ജി​​യാ​​നി ഇ​​ൻ​​ഫാ​​ന്‍റി​​നോ ഓ​​രോ രാ​​ജ്യ​​ത്തി​​നു ഫു​​ട്ബോ​​ളി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്കാ​​യി ധാ​​രാ​​ളം പ​​ണം ന​​ൽ​​കു​​ന്നു. ഫി​​ഫ​​യി​​ൽ അ​​ഴി​​മ​​തി​​യി​​ല്ലാ​​ത്ത ഭ​​ര​​ണ​​മാ​​ണ് അ​​ദ്ദേ​​ഹം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് ത​​ന്നെ ഏ​​റ്റ​​വും സ​​ന്പ​​ന്ന​​മാ​​യ ഫി​​ഫ ഓ​​രോ ഫെ​​ഡ​​റേ​​ഷ​​നും അ​​തി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്കാ​​യി പ​​ണ​​മൊ​​ഴു​​ക്കു​​ന്നു. അ​​വ​​ർ​​ക്ക് ലോ​​ക​​ക​​പ്പ് വേ​​ദി​​ക​​ൾ അ​​നു​​വ​​ദി​​ച്ചു​​കൊ​​ടു​​ക്കു​​ന്നു. ഇ​​തി​​ലൂ​​ടെ ആ ​​രാ​​ജ്യ​​ത്ത് സ്റ്റേ​​ഡി​​യ​​ങ്ങ​​ളും പു​​തി​​യ ക​​ളി​​ക്കാ​​രും ഉ​​ണ്ടാ​​കു​​ന്നു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read