ദൂരപരിധി ലംഘിച്ചു വടകര ഗായത്രി ബാർ വീണ്ടും എക്സൈസ് അടച്ചു പൂട്ടി

By | Sunday July 2nd, 2017

SHARE NEWS

വടകര : ദൂരപരിധി നിയമം ലംഘിച്ച് പ്രവർത്തിച്ച വടകര ഗായത്രി ബാർ എക്സൈസ് അടച്ചു പൂട്ടി. ദേശീയപാതയിൽ നിന്ന് 500 മീറ്ററിലധികം ദൂരമുള്ളതായി കാട്ടി ഉടമകൾ ഹൈകോടതിയിൽ നിന്ന് അനുകൂല വിധി തേടിയിരുന്നു. എന്നാൽ, എക്സൈസ് പരിശോധനയിൽ 300 മീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂവെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് എക്സൈസിന്‍റെ നടപടി.

മാർച്ച് 31നാണ് എക്സൈസ് അടച്ചു പൂട്ടിയത്. തുടർന്ന് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് ബാറുടമകൾ നേടിയ ഉത്തരവിലൂടെ മെയ് 15 മുതൽ ബാർ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read