പിതാവിന്റെ മോശം സ്വഭാവങ്ങള്‍ സഹിക്കാന്‍ കഴിഞ്ഞില്ല ;മകള്‍ തലയ്യ്ക്കടിച്ചു കൊന്നു

By | Wednesday January 4th, 2017

SHARE NEWS
പിതാവിന്റെ മോശം സ്വഭാവങ്ങള്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മകള്‍ക്ക് വേറെ വഴികളില്ലാതെ പിതാവിനെ തലയ്യ്ക്കടിച്ചു കൊന്നു. കോളേജ് അധ്യാപകനായ പിതാവ് മദ്യപിച്ച് ലക്കുക്കെട്ടാണ് കൊല നടന്ന ദിവസം വീട്ടിലെത്തിയത്.
ഉറങ്ങി കിടക്കുകയായിരുന്ന മകളെ വിളിച്ചുണര്‍ത്തിയ ശേഷം അശ്ലീലച്ചുവയില്‍ സംസാരിക്കാന്‍ തുടങ്ങിയ പിതാവ് പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മകള്‍ പോലീസിനോട്  പറഞ്ഞത്.
പിതാവിന്റെ പീഡനത്തില്‍ നിന്ന് രക്ഷനേടാനായി മുറിയില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും പിതാവും മകളെ പിന്തുടര്‍ന്ന് അടുക്കളയിലെത്തി. വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അടുക്കളയിലുണ്ടായിരുന്ന കമ്പി വടി കൊണ്ട് പിതാവിന്റെ തലയ്ക്കടിക്കേണ്ടി വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
അടിയേറ്റ് നിലത്ത് വീണ പിതാവിനെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് മകള്‍ പറഞ്ഞത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ പോയിരുന്ന അമ്മയെ വിളിച്ചുവരുത്തിയ ശേഷമാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു.
പിതാവില്‍ നിന്ന് മുന്‍പും മോശമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിതാവ് അനാവശ്യമായി സ്പര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെന്നും, അശ്ലീലച്ചുവയില്‍ സംസാരിക്കാറുണ്ടെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.
നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്കയച്ചതായും പോലീസ് അറിയിച്ചു.എന്നാല്‍ കൊല്ലപ്പെട്ട അധ്യാപകന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്നാണ് ഇയാളെ  കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read