ദേശാടന കിളികളെ സ്വാഗതം ….. ആയഞ്ചേരി അരയിടുത്ത് തുരുത്തില്‍ വിരുന്നുകാര്‍ എത്തി തുടങ്ങി

By news desk | Monday March 12th, 2018

SHARE NEWS

വടകര: ആയഞ്ചേരിയിലെ അരിയടുത്ത് തുരുത്ത് പൊക്കുളത്തുതാഴെ വയലില്‍ പതിവ് തെറ്റിക്കാതെ ദേശാടനക്കിളികള്‍ എത്തി തുടങ്ങി. ആയഞ്ചേരിയിലെ കൊയ്ത്തു കഴിഞ്ഞ് വീണ്ടുകീറിയ നെല്‍ പാടങ്ങളില്‍ കനാല്‍ വെള്ളം എത്തിയതോടെ പതിവ് തെറ്റിക്കാതെ ദേശാടനക്കിളികള്‍ ഒത്തുകൂടുകയാണ്.

ചെമ്പന്‍ അരിവാള്‍ കൊക്ക് ഇനത്തില്‍ പെട്ടവയാണ് (Glossy Ibis) കൂട്ടം കൂട്ടമെത്തിയത്. നിരവധി പേരാണ് അവയെ കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനുമായി ആയഞ്ചേിരിയിലെ പാടശേഖരങ്ങളിലെത്തുന്നത്. ചൊമ്പന്‍ കൊക്കുകള്‍ കൂട്ടമായി പറക്കുന്നത് വി(v) ആകൃതിയിലാണെന്നതും മറ്റൊരു മനോഹരിത കാഴ്ചയ്ക്ക് ഇട നല്‍കുന്നു.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ആസ്‌ട്രോലിയ, കരീബിയിന്‍ ദ്വീപുകള്‍ എന്നിവടങ്ങളിലായി പ്രജനനം നടത്തുന്ന ചെമ്പന്‍ ഐബിസ് ശുദ്ധജലത്തിലോ ഉപ്പ് കലര്‍ന്ന ഉയര്‍ന്ന് ചെടികളിലൊ കുറ്റിച്ചെടികളിലൊ കൂട് വെയ്ക്കുന്നു.

വെള്ളത്തിന് ഒരു മീറ്റര്‍ ഉയരത്തില്‍ പരന്ന് കൂട് ഉണ്ടാകുന്നു. തടാകങ്ങളുടേയും നദീക്കരകളങ്ങളിലുള്ള ചതുപ്പുകളിലാണ് ഇ്ത്തരം പക്ഷികളെ കൂടുതുതലായി കണ്ടു വരുന്നത്. ജലസേചനമുള്ള കൃഷിയങ്ങളിലും കാണാറുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read