‘പരാതി കൊടുക്കാന്‍’ ആട് നാദാപുരം പോലീസ് സ്റ്റേഷനില്‍

By | Monday July 31st, 2017

SHARE NEWS

നാദാപുരം: പരാതി കൊടുക്കാന്‍ ആട് നാദാപുരം പോലീസ് സ്റ്റേഷനില്‍. തെരുവ് നായകള്‍ കടിച്ചുകൊണ്ടു പോകുകയായിരുന്ന ആടിനെ യുവാവ് രക്ഷപ്പെടുത്തി നാദാപുരം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

പാറക്കടവ് സ്വദേശി കുനിയില്‍ ഇസ്മായിലാണ് ആടിനെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ വയനാട്ടില്‍നിന്ന് പാറക്കടവിലേക്കുളള യാത്രയ്ക്കിടെ കല്ലാച്ചി പയന്തോങ്ങില്‍ സംസ്ഥാന പാതയില്‍ ഒരുകൂട്ടം തെരുവുനായകള്‍ ആടിനെ കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.

പട്ടികള്‍ ആടിനെ കടിക്കുന്നത് കണ്ട് കാര്‍ നിര്‍ത്തി. തുടര്‍ന്ന് ആടിനെ കാറില്‍കയറ്റി നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പയന്തോങ്ങിലെ മനോളി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുളളതാണ് ആടെന്ന് മനസ്സിലാവുകയും ഇവരെ വിവരം അറിയിക്കുകയുമായിരുന്നു.

അബ്ദുറഹ്മാന്‍ അടുത്തിടെ വാങ്ങിയതാണ് ആടിനെ. രാവിലെ എഴുന്നേറ്റപ്പോള്‍ ആടിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് ആട് പൊലീസ് സ്റ്റേഷനിലുളള വിവരം ലഭിച്ചത്.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി ആടിനെകൊണ്ടുപോയി.

 

 

 

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read