നാദാപുരത്തെ മലബാര്‍ കോളേജ് ഹാള്‍ ടിക്കറ്റില്‍ ചെക്യാട്ട് ; പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ ഏറെ വലഞ്ഞു

By news desk | Tuesday March 13th, 2018

SHARE NEWS

വടകര : ഹാള്‍ടിക്കറ്റിലെ മേല്‍വിലാസം തെറ്റിച്ചത് കാരണം
പരീക്ഷാര്‍ത്ഥികള്‍ വലഞ്ഞു. തിങ്കളാഴ്ച നടന്ന ബികോം ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ എഴുതാനായി ലഭിച്ച ഹാള്‍ടിക്കറ്റിലാണ് വിലാസം തെറ്റിയ നിലയില്‍ വന്നത്.  ഹാള്‍ ടിക്കറ്റില്‍ മലബാര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ്, ചെക്യാട്, നാദാപുരം എന്നാണ് അച്ചടിച്ച് വന്നത്.

പരീക്ഷാര്‍ത്ഥികള്‍ കോളജ് അന്വേഷിച്ച്  ചെക്യാട് പ്രദേശത്ത് അലഞ്ഞുതിരിഞ്ഞെങ്കിലും അവിടെ അങ്ങിനെയൊരു കോളജ്
കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കായില്ല. അവസാനം പ്രദേശവാസികള്‍
പറഞ്ഞതനുസരിച്ച് നാദാപുരം ടൗണിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് കണ്ടെത്താന്‍ സാധിച്ചത്.

ടൗണിലെ ബസ്സസ്റ്റാന്‍ഡിന് സമീപം തന്നെയുള്ള കോളജായിരുന്നു പരീക്ഷാ സെന്റര്‍. ഹാള്‍ടിക്കറ്റില്‍ ചെക്യാട് എന്ന പേര് കൂടി ചേര്‍ത്തതാണ് പ്രശ്‌നമായത്. ഇത് മൂലം 1.30 ആരംഭിച്ച
പരീക്ഷഹാളിലേക്ക് വളരെ വൈകിയാണ് പരീക്ഷാര്‍ത്ഥികള്‍ എത്തിയത്.  നാദാപുരം ടൗണില്‍ സ്ഥിതി ചെയ്യുന്ന കോളേജ് ചെക്യാടെന്ന് തെറ്റായി നല്‍കിയത് കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റിക്ക് പറ്റിയ തെറ്റാണെന്നാണ് പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ പറഞ്ഞത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read