അബാക്കസ് കിറ്റും ഒരുവർഷത്തെ സൗജന്യ പഠനവും; ഹരിശ്രീ അബാക്കസ് അക്കാദമി പദ്ധതിക്ക് തുടക്കം

By | Sunday September 16th, 2018

SHARE NEWS

വടകര: അൻമ്പതോളം കുട്ടികൾക്ക് 300 രൂപ സബ്സിഡിയിൽ അബാക്കസ് കിറ്റും ഒരുവർഷത്തെ സൗജന്യ പഠനവും നൽകി അബാക്കസ് പദ്ധതിയുടെ തുടക്കം.ഹരിശ്രീ അബാക്കസ് അക്കാദമിയും കുരിയാടി എഡിഎസും സംയുക്തമായി നടത്തുന്ന സൗജന്യ അബാക്കസ് പരിശീലന പരിപാടി സംഘടിപ്പിച്ചു.

ആവിക്കൽ എസ് ബി സ്കൂളിൽ . സി കെ നാണു എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു .നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന ജയരാജൻ അധ്യക്ഷയായി. കൗൺസിലർ വ്യാസൻ സ്വാഗതം പറഞ്ഞു.

അബാക്കസ് വിവരണം പ്രദീപ് കുമാർ(ചെയർമാൻ, ഹരിശ്രീ അബാക്കസ് അക്കാദമി) നിർവ്വഹിച്ചു.
വി പ്രഹ്ലാദൻ(സാമൂഹിക പ്രതിനിധി)
പി അശോകൻ(സാമൂഹിക പ്രതിനിധി) സി എച്ച് കൃഷ്ണദാസ്(കൗൺസിലർ) സുനന്ദ ടീച്ചർ(എച്ച് എം ആവിക്കൽ എസ് ബി) സിത്താര(പിടിഎ പ്രസിഡണ്ട് ആവിക്കൽ എസ് ബി) രാമദാസ് ആവിക്കൽ , രാജേഷ് വൈഭവ് എൻ പി ഗോപി (പ്രസിഡൻറ് ലയൺസ് ക്ലബ് ഓഫ് വടകര റോയൽസ്) ഓമന കെ (എഡിഎസ് ചെയർപേഴ്സൺ)
നന്ദി മീര വി (എഡിഎസ്/സിഡിഎസ് -വൈസ് പ്രസിഡൻറ്/സെക്രട്ടറി) എന്നിവർ സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...