ജനകീയ പ്രശ്‌നങ്ങളുയര്‍ത്തി ഹാരിസ് രാജിന്റെ ഒറ്റയാന്‍ പദയാത്ര വടകരയിലെത്തി

By news desk | Wednesday February 28th, 2018

SHARE NEWS

വടകര: ജനകീയ പ്രശ്‌നങ്ങളുയര്‍ത്തി ഒറ്റയാന്‍ പദയാത്ര നടത്തുന്ന തൃശൂര്‍ മണ്ണൂത്തി സ്വദേശി ഹാരിസ് രാജ് വടകരയിലെത്തി.കാസര്‍കോഡ് മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച യാത്ര മാര്‍ച്ച് 31 ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഹാരിസ് രാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന അമിത നികുതി കുറച്ച് നാടിനെ നയിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷിക്കുക, ഭിക്ഷാടനം നിരോധിച്ച് അര്‍ഹരായ യഥാര്‍ത്ഥ പാവങ്ങള്‍ക്ക് ആശ്രയമൊരുക്കുക, ഭക്ഷണ സാധനങ്ങളില്‍ കീടനാശിനികള്‍ ചേര്‍ക്കുന്നത് കര്‍ശനമായി നിരോധിക്കുക,ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പണിമുടക്ക് സമരങ്ങള്‍ നിരോധിക്കുക തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളില്‍ നിന്നും ഒപ്പു ശേഖരണം നടത്തിയാണ് ഒറ്റയാന്‍ പദയാത്ര നടത്തുന്നത്.

യാത്ര തിരുവനന്തപുരത്ത് എത്തിയാല്‍ ജനങ്ങളില്‍ നിന്നും ശേഖരിച്ച ഒപ്പുകള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കുമെന്നും നല്ല പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നതെന്ന് ദമാമില്‍ മുന്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ഹാരിസ് പറഞ്ഞു.യാത്രയെ അനുഗമിക്കുന്ന കാസര്‍കോഡ് ചെറുവത്തൂര്‍ സ്വദേശി ടി.സി.അസ്ലമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read