പ്ലാസ്റ്റിക് വിമുക്ത വടകര ; ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയില്‍ ലഭിച്ചത് 14 ക്വിന്‍റല്‍ പ്ലാസ്റ്റിക് കവര്‍; മാതൃകയായി മത്സ്യ മാര്‍ക്കറ്റ്

By | Tuesday April 18th, 2017

SHARE NEWS
വടകര:  ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വടകരയിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് 14 ക്വിന്റലോളം പ്ലാസ്റ്റിക് സഞ്ചികള്‍ പിടികൂടി.ഗ്രിഫി കോംപ്ലക്‌സിലെ സൂപ്പര്‍ മാര്‍ക്കറ്റ്, ടെക്സ്റ്റയില്‍സ്, ഡേ മാര്‍ട്ട്, സൂര്യ സില്‍ക്‌സ് , എം.ആര്‍.എ. ബേക്കറി, നൈസ് ചിപ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് വന്‍തോതില്‍ പ്ലാസ്റ്റിക് സഞ്ചികള്‍, സ്‌ട്രോ തുടങ്ങിയവ  പിടിച്ചെടുത്തത്.
വടകര മത്സ്യമാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ ഒരു പ്ലാസ്റ്റിക് കവറുകള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മറ്റുള്ളവര്‍ക്ക് മാതൃകാ പരമായ രീതിയിലാണ് മാര്‍ക്കറ്റില്‍ തുണി സഞ്ചികള്‍ ഉപയോഗിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

പ്ലാസ്റ്റിക് കവറുകള്‍ സ്ട്രോ തുടങ്ങിയവ ഉപയോഗിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ  തീരുമാനം.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read