കായക്കൊടിയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി അഞ്ച് കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കി

By news desk | Thursday May 17th, 2018

SHARE NEWS

വടകര: കായക്കൊടിന്മ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കള്ളു ഷാപ്പ്, കാറ്ററിങ് സര്‍വീസ് കേന്ദ്രങ്ങള്‍, മറ്റുകടകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യശുചിത്വ പരിശോധന നടത്തി.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനും അഴുക്കുചാലിലേക്കു മലിനജലം ഒഴുക്കിയതിനും ശുചിത്വം പാലിക്കാത്തതിനുമായി അഞ്ചുകടകളില്‍ നിന്നായി 2450 രൂപ പിഴ ഈടാക്കി.

പൊതുസ്ഥലത്ത് പുക വലിച്ചതിനും പുകവലി നിരോധിത ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്തതിനും 300 രൂപ പിഴയീടാക്കി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. നാരായണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി.നിജിത്ത്, സി.ഇന്ദിര, കെ.വി.രജിഷ,പഞ്ചായത്ത് ക്ലാര്‍ക്ക് ജോജി എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി തടയാനും തീരുമാനിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read