ജീവിത രീതിയില്‍ മാറ്റം വരുത്താതെ ആരോഗ്യ മേഖലയിലെ പുരോഗതി സമ്പൂര്‍ണ്ണമാകില്ല : മന്ത്രി കെ കെ ശൈലജ ടീച്ചര്‍

By news desk | Monday May 14th, 2018

SHARE NEWS

വടകര : രണ്ട് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ കഴിഞ്ഞതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. 4200 പുതിയ തസ്തികകളാണ് പുതിയ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്.

25 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു വലിയ രീതിയിലുള്ള തസ്തിക സൃഷ്ടിക്കല്‍ നടന്നതെന്നും,ഇനിയും നിരവധി തസ്തികകള്‍ സൃഷ്ടിച്ചാല്‍  മാത്രമെ ആരോഗ്യ മേഖലയെ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വടകര നഗരസഭയിലെ മുഖച്ചേരി ഭാഗത്തെ ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ കാലങ്ങളില്‍ നിരവധി രോഗങ്ങളാണ് പല ഘട്ടങ്ങളിലായി സംസ്ഥാനത്ത് റിപോര്‍ട്ട് ചെയതത്. ജനങ്ങളുടെ ജീവിത രീതിയില്‍ മാറ്റം വരുത്താതെ ആരോഗ്യമേഖലയില്‍ എന്ത് മാറ്റം വരുത്തിയിട്ടും പ്രയോജനമില്ല. സംസ്ഥാനത്ത് 150 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പുതിയതായി വരാന്‍ പോകുന്നത്.

ഇത് നിലവില്‍ വരുന്നതോടെ താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികളിലെ നിലവിലെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെപരിഹാരം കാണാനാവുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ 67 ശതമാനം ആളുകള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് നല്ല രീതിയിലാണ് പൊതുജനങ്ങള്‍ വരവേല്‍ക്കുന്നത്.

രാഷ്ട്രീയ വൈരാഗ്യം മറന്ന് ആരോഗ്യ മേഖലയില്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ എംഎല്‍എ സികെ നാണു അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെയു ബിനി റിപോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ ശ്രീധരന്‍, അസിസ്റ്റന്റ് ഡിഎംഒ ഡോ.ആശ, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ.അലി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍, റീന ജയരാജന്‍, വി ഗോപാലന്‍ മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് സുനിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read