കെത്തറി തൊഴിലാളികള്‍ക്ക് മിനിമം കൂലി ആവശ്യപ്പെട്ട് ഹിന്ദ് മസ്ദൂര്‍ സഭ

By | Thursday March 15th, 2018

SHARE NEWS

വടകര: അനുദിനം പ്രതിസന്ധിയിലേക്ക്  നീങ്ങുന്ന കൈത്തറി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ എച്ച്എംഎസ് (ഹിന്ദ് മസ്ദൂര്‍ സഭ) ഇടപെടുന്നു.

മിനിമം വേതനം അനുവദിക്കുക,റിബേറ്റ് കുടിശ്ശിക വിതരണം ചെയ്യുക,കൈത്തറി തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ജി.എസ്.ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കൈത്തറി തൊഴിലാളി യൂനിയന്‍(എച്ച്.എം.എസ്)ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകര താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

എച്ച്.എം.എസ്. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു. എ.ടി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സി.ബാലന്‍,സി.വി.ഗോവിന്ദന്‍,കെ.കെ.കൃഷ്ണന്‍,സി.കുമാരന്‍,വി.കെ.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read