മണിയൂരില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു

By | Sunday May 20th, 2018

SHARE NEWS

വടകര: കഴിഞ്ഞ ദിവസം രാത്രി ആഞ്ഞു വീശിയ ചുഴലി കാറ്റില്‍ മണിയൂര്‍ പഞ്ചായത്തില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു.

മഞ്ചയില്‍ കടവ് ഇരുപത്തി ഒന്നാം വാര്‍ഡില്‍ ചാത്തോത്ത് അശോകന്റെ വീടാണ് തകര്‍ന്നത്. ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് അപകടം.

അയല്‍ വാസിയുടെ വീട്ടിലെ തെങ്ങാണ് തകര്‍ന്ന് വീണത്. വീടിന്റെ പാരപ്പറ്റ് പൂര്‍ണ്ണമായും തകര്‍ന്നു. വാര്‍ഡ് മെമ്പര്‍ ലസിത,റവന്യൂ,പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read