വീടിനു സമീപമുള്ള ചാണകക്കുഴിയില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍ ; മൃതദേഹം ആദ്യം കണ്ടത് ഭര്‍ത്താവ്; സംഭവം ഇങ്ങനെ

By | Saturday May 20th, 2017

SHARE NEWS

വീടിനു സമീപമുള്ള ചാണകക്കുഴിയില്‍ വീട്ടമ്മയെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങശ്ശേരി അകവണ്ട ജവാന്‍ നഗറില്‍ വളത്തുകാട് പള്ളിയാലില്‍ ബാലന്റെ ഭാര്യ ധനലക്ഷ്മിയാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ പാല്‍ കൊടുത്തു മടങ്ങവേയാണ് ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെന്നാണ് ഭര്‍ത്താവ് ബാലന്‍ പൊലീസിനോട് പറഞ്ഞത്.

ആദ്യ ഭര്‍ത്താവ് മരിച്ചു പോയ ധനലക്ഷ്മി, നാലുവര്‍ഷം മുന്‍പ്  ബാലനെ വിവാഹം ചെയ്യുകയായിരുന്നു.  വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read