മതന്യൂനപക്ഷങ്ങള്‍ സിപിഎം ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ഭാഗമാകണം: പി. മോഹനന്‍x

By | Friday December 29th, 2017

SHARE NEWS

മേപ്പയൂര്‍ : മതന്യൂനപക്ഷങ്ങള്‍ സിപിഎം ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ഭാഗമാകണമെന്നും നൂനപക്ഷ തീവ്രവാദത്തെ തള്ളികളയണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ . മേപ്പയൂരില്‍ സിപിഎം സംഘടിപ്പിച്ച ഇബ്രാഹിം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയുടെ പക്ഷത്ത് അണിനിരന്നാല്‍ മാത്രമെ മതന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂ. തീവ്രവാദത്തിന് മതന്യൂനപക്ഷത്തെ സംരക്ഷിക്കാനാവില്ലെന്നും അതു ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനാണ് സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാഘവന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ. രാധ, എ.കെ. പത്മനാഭന്‍, എന്‍.പി. ബാബു, ഇബ്രാഹിമിന്റെ മകന്‍ ഷെബിന്‍ ലാല്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. രാജന്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ പി.പി. രാധാകൃഷ്ണന്‍, കെ. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read