വിട ജിനേഷ് മടപ്പള്ളി…. നീറുന്ന മനസ്സോടെ പ്രിയ സുഹൃത്തുക്കള്‍

By | Monday May 7th, 2018

SHARE NEWS

വടകര: വടകരയുടെ യുവകവി ജിനേഷ് മടപ്പള്ളി ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റു വാങ്ങി യാത്രയായി. പ്രണയവും സ്‌നേഹവും നിറഞ്ഞൊഴുകി കവതികള്‍ മാത്രം ബാക്കിയായി കവി മനസ് വിട ചൊല്ലി.

ശനിയാഴ്ച രാത്രിയോടെ തന്നെ ജിനേഷിന്റെ ആത്മഹത്യ വാര്‍ത്ത ഞെട്ടലോടെ സുഹൃത്തുക്കള്‍ സ്വീകരിച്ചതത്. സാംസ്‌കാരിക ലോകത്ത് വലിയൊരു സുഹൃത് ബന്ധത്തിന് ഉടമ കൂടിയായിരുന്നു ജിനേഷ്. ജീവിത പ്രയാസങ്ങളോട് പൊരുതി ജയിച്ചാണ് ജിനേഷ് വിദ്യാഭ്യാസം നേടിയത് .

അടുത്തിടെയാണ് ജിനേഷിന്റ രോഗാതുരമായ സ്‌നേഹത്തിന്റ 225 കവിതകള്‍ എന്ന കവിതാ സമാഹാരം വടകര ടൗണ്‍ഹാളില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടത്. അതേ ടൗണ്‍ഹാളില്‍ വെച്ച് ജിനേഷിന്റെ മൃതദേഹം കൊണ്ടു വന്നപ്പോള്‍ സുഹൃത്തുക്കള്‍ക്ക് നീറുന്ന ഒരോര്‍മ്മയായി.

വിപുലമായ സൃഹൃത്ത് ബന്ധങ്ങള്‍ക്ക് ഉടമയായിട്ടും ജിനേഷ് എന്ത് കൊണ്ട് ആത്മഹത്യ തെരഞ്ഞെടുത്തു പലര്‍ക്കും വിശ്വസിക്കനായില്ല.

നീറുന്ന മനസ്സോടെ
പ്രിയ സുഹൃത്തുക്കള്‍

പ്രിയപ്പെട്ട ജിനേഷ്
ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ ടൗഹാളില്‍
ഞങ്ങള്‍ കാത്തിരുന്നത്
നിന്റെ കവിതകള്‍ക്ക് വേണ്ടിയായിരുന്നു …
നീ പ്രകാശിപ്പിച്ച ‘രോഗാതുരമായ സ്‌നേഹത്തിന്റെ
225 കവിതകള്‍ക്ക് ‘ വേണ്ടി….
പക്ഷേ …..ഇത് വേണ്ടായിരുന്നു…. ബി ഹിരണ്‍ വടകര

വല്ലാത്ത ദേഷ്യവും സങ്കടവും തോന്നുന്നു ജിനേഷേ…
ഒന്ന് വിളിച്ചാല്‍
ഓടിയെത്താന്‍ എത്രയെത്ര സുഹൃത്തുക്കളുണ്ട്
നിനക്ക്…. സഹിക്കാനാവില്ല ഞങ്ങള്‍ക്കാര്‍ക്കും…ബിജു പുതുപ്പണം….

ഭാസുരമായൊരു ഭാവിയെ മരണത്തിന് വലിച്ചെറിഞ്ഞുകൊടുത്തിട്ട് ജിനേഷും കൂടെപ്പോയി . ഇടപ്പളളിയിലേതു പോലെ മടപ്പളളിയിലും
മരണത്തിന്റെ മധുരമല്ലാത്ത മണിമുഴക്കം . ഞെട്ടല്‍ വിട്ടുമാറുന്നില്ല .—പീതാംബരന്‍ എകെ കല്ലാച്ചി

വേറെ ആരെയും ഓര്‍ക്കാതെ ഒറ്റക്കൊരു പോക്ക് പോയല്ലോ
കണ്ടും മിണ്ടിയും തീര്‍ന്നില്ലല്ലോ
ഏത് നശിച്ച നേരത്താണ് നിനക്കീ എളുപ്പവഴി തോന്നിയത്!
സത്യമായും നിന്നോടുള്ളത് സങ്കടമല്ല..—– സുര്‍ജിത്ത് കല്ലാച്ചി

നിന്റെ ചിതയെരിയുന്നത് കണ്ടപ്പോള്‍ ഹൃദയം നുറുങ്ങി പോയടാ.
മാച്ചിനാരിയിലും എന്‍ എസ്സ് എസ്സ് കേമ്പിലും നമ്മള്‍ കാട്ടിയ കോപ്രായങ്ങള്‍ ഓര്‍ക്കുമ്പോ വല്ലാത്തൊരു സങ്കടം.
സ്വന്തം ജീവിതത്തെ കവിതകളാക്കിയപ്പോള്‍ ആവേശത്തോടെ വായിച്ചിട്ടുണ്ട് ഞാന്‍. നീ സി യാറെ എന്നു വിളിക്കുമ്പോ അഭിമാനിച്ചിട്ടുണ്ട് ഞാന്‍. ജിനേഷ് നീ നിന്റെ കവിതയിലെ വരികളെ ജീവിതത്തിലേക്ക് പകര്‍ത്തി ഞങ്ങളെ തോല്‍പ്പിച്ചു കളഞ്ഞടാ—രാഗേഷ് കല്ലാച്ചി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read