പ്രവാസി വോട്ട് : സുതാര്യത ഉറപ്പാക്കണമെന്ന് ഇന്‍കാസ് നാദാപുരം കണ്‍വെന്‍ഷന്‍

By news desk | Saturday May 12th, 2018

SHARE NEWS

നാദാപുരം: പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ദുരൂഹതകളും ഇല്ലാതാക്കണമെന്ന് ഖത്തറിലെ ദോഹയില്‍ നടന്ന ഇന്‍കാസ് നാദാപുരം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് വിദേശത്തു നിന്നും എത് തരത്തിലാണ് വോട്ടു ചെയ്യാനാകുക എന്ന സംശയത്തിന് ഇതുവരെയും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തത വരുത്തിയിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പതിനൊന്ന് മാസം മാത്രം അവശേഷിക്കെ വോട്ടവകാശം സംബന്ധിച്ച പ്രവാസികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി മോഹനന്‍ പാറക്കടവ് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം ഇന്‍കാസ് പ്രസിഡണ്ട് മുഹമ്മദലി വാണിമല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ.കെ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.പി. ഹസ്സന്‍. സിദ്ദീഖ് പുറായില്‍, അന്‍വര്‍ സാദത്ത്, ബഷീര്‍ തുവാരിക്കല്‍, അഷ്‌റഫ് വടകര, സുനില്‍ക്കുമാര്‍, ഈണം മസ്തഫ, ഷാഹിദ് കായക്കൊടി, ആരിഫ് പയന്തോങ്ങില്‍, ചന്ദ്രന്‍ കരിന്ത്രിയയില്‍, ഫസല്‍മാട്ടാന്‍, അബ്ദുള്ള പൊന്നങ്കോട്ട്., പി.കെ.അഫ്‌സല്‍, സുശാന്ത് വളയം, അല്‍ത്താഫ് കാപ്പുംകര, ജുബൈര്‍ കോട് കണ്ടി, പി.സി.ഗഫൂര്‍, ഹാരിസ് ചെക്ക്യാട്, എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read