വടകരയില്‍ ചലചിത്ര മാമാങ്കത്തിന് തിരശ്ശീല ഉയരുന്നു; അന്താരാഷ്ട്ര ചലചിത്രോല്‍സവം നവംബറില്‍

By | Wednesday October 11th, 2017

SHARE NEWS

വടകര: വടകരയില്‍ ചലചിത്ര മാമാങ്കത്തിന് തിരശ്ശീല ഉയരുന്നു. ആര്‍ട് ഹൗസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര ചലചിത്രോല്‍സവം സംഘടിപ്പിക്കുന്നത്.

നവംബര്‍ 11, 12 തീയതികളില്‍ ടൗണ്‍ ഹാളിലാണ് മേള. ഇതിന്റെ സ്വാഗത സംഘം ഓഫീസ് ആര്‍ആര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. ഓഫീസ് ഉദ്ഘാടനം ചലചിത്ര സംവിധായകന്‍ എം ജി ശശി നിര്‍വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ ടി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ പി സത്യനാഥന്‍, പി ബാലന്‍, ശശീധരന്‍, എം കെ രാജന്‍, സി വി രമേശന്‍ സംസാരിച്ചു.

 

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read