നാദാപുരം റോഡിനും ഇരിങ്ങലിനും മുപ്പത് ലക്ഷം വീതം

By | Saturday August 6th, 2016

SHARE NEWS

railwayaവടകര: നാദാപുരംറോഡ്, ഇരിങ്ങല്‍ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടാന്‍ 30 ലക്ഷം രൂപ വീതം എം.പി. ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി .മറ്റുള്ള സ്റ്റേഷനുകളിലെ സൗകര്യം തന്റെ കാലാവധിക്കുള്ളില്‍ മെച്ചപ്പെടുത്തും. ചേമഞ്ചേരി, വെള്ളറക്കാട്, തിക്കോടി, പയ്യോളി, ഇരിങ്ങല്‍, നാദാപുരം റോഡ്, മുക്കാളി എന്നീ സ്റ്റേഷനുകളാണ് വടകര മണ്ഡലത്തിന്റെ പരിധിയിലുള്ളത്. പ്രധാന സ്റ്റേഷനുകളുടെ വികസനംപോലെ തന്നെ പ്രധാന്യമുള്ളതാണ് മൈനര്‍ സ്റ്റേഷനുകളുടെ വികസനവുമെന്ന് നേരത്തേതന്നെ മനസ്സിലാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.നാദാപുരം റോഡ്, ഇരിങ്ങല്‍ സ്റ്റേഷനുകള്‍ക്കായി 10 ലക്ഷം രൂപ വീതം അനുവദിച്ചെങ്കിലും ഇത് പ്ലാറ്റ് ഫോം ഉയര്‍ത്താന്‍ മതിയാകില്ലെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം എം.പി. ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ വീതം ഈ സ്റ്റേഷനുകള്‍ക്ക് അനുവദിക്കും.മറ്റുള്ള സ്റ്റേഷനുകളിലെ സൗകര്യം തന്റെ കാലാവധിക്കുള്ളില്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read