ഓര്‍ക്കാട്ടേരിയിലെ ഫ്ഌക്‌സ് ബോര്‍ഡ് നശിപ്പിക്കല്‍ ; മണ്ഡലം ജനറല്‍ സെക്രട്ടറിക്കെതിരെ നിലപാട് കര്‍ശനമാക്കി യൂത്ത് ലീഗ് നേതാവിനെ തഴഞ്ഞത് വിവാദത്തില്‍

By | Tuesday March 6th, 2018

SHARE NEWS

വടകര: ലീഗ് വടകര മണ്ഡലം നിര്‍വാഹക സമിതിയില്‍ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റിനെ തഴഞ്ഞ നടപടി വിവാദമാകുന്നു. മണ്ഡലം നേതൃത്വത്തിന്റെ തെറ്റായ നിലപാടിനെതിരെ യൂത്ത് ലീഗ് മേല്‍ കമ്മിറ്റിക്ക് പരാതി നല്‍കി.

ഒന്‍പത് മാസം മുമ്പാണ് യൂത്ത് ലീഗ് മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. പുതിയ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായും യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളെ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ യൂത്ത് ലീഗ് പ്രസിഡന്റിനെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാണ് പരാതി.

ഓര്‍ക്കാട്ടേരിയില്‍ രാത്രിയുടെ മറവില്‍ ഫളക്‌സ് ബോര്‍ഡ് നീക്കം ചെയ്ത ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയെ അനുകൂലിച്ചെന്നാണ് യുവ നേതാവിനെതിരെ ഒരു വിഭാഗം ആരോപിക്കുന്നത്.

ബോര്‍ഡ് നീക്കം ചെയ്ത സംഭവത്തില്‍ സിസിടിവിയില്‍ കുടുങ്ങിയ മണ്ഡലം ഭാരവാഹിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും മണ്ഡലം കമ്മിറ്റിയില്‍ ശക്തമാണ്.

യാതൊരു വിധ പൊതുപരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് നിലപാടിലാണ്. യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിലും ഓര്‍ക്കാട്ടേരിയില്‍ നടന്ന പ്രതിഷേധ സംഗമത്തിലും ആരോപണ വിധേനായ ലീഗ് നേതാവിനെ പങ്കെടുപ്പിച്ചിരുന്നില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read