ജെ ടി റോഡ് മാലിന്യ പ്ലാന്റിനെതിരെ 12 ന് മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച്

By news desk | Friday February 9th, 2018

SHARE NEWS

വടകര: ജെടി റോഡിലെ ജനവാസകേന്ദ്രത്തില്‍ മാലിന്യ പ്ലാന്റ് തുടങ്ങുന്നതിനെതിരെ പൗര സമിതി നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 12 ന് മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 12 ന് ചേരുന്ന മുന്‍സിപ്പില്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച വരുന്നുണ്ട്. പൗരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സമരത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും പിന്തുണയുമായി എത്തിയിട്ടുണ്ട്.

പൗരസമിതി നടത്തി വരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. അജൈവ മാലിന്യങ്ങള്‍ ജെടി റോഡില്‍ സംഭരിക്കാനാവില്ലെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. ഭരണ കക്ഷിയായ സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.

കോണ്‍ഗ്രസ്റ്റ് നേതാവ് അഡ്വ. വത്സന്‍, രഞ്ജിത്ത് കുമാര്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി, മുസ്ലിം ലീഗ് നേതാക്കളായ പുത്തുര് അസിസ്,മാനസ കരിം,ങ.ഫൈസല്‍, അന്‍സാര്‍ മുകച്ചേരി,
കൗണ്‍സിലര്‍ മാരായ റാഫി,സഫിയ,ബുഷ്‌റ, സവാദ്,ഷാജഹാന്‍ (എസ്ഡിപിഐ, റിനിഷ്,സജിത്ത് എപി (ആര്‍എംപി(ഐ), ശംസുദ്ധിന്‍ മുഹമ്മദ്, ഹാരിഫ് (വെല്‍ഫെയര്‍ പാര്‍ട്ടി), നിസാര്‍ (ജനതാദള്‍ എസ്), മിഖ്ദാദ് തയ്യില്‍, ഹാരിസ് (ഐഎന്‍എല്‍), റാജിസ് (ആംആദ്മി) എന്നിവര്‍ മുനിസിപ്പല്‍ മാര്‍ച്ച് ആലോചനാ യോഗത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read