ജിഷ്ണുവിന്‍റെ മരണം ; നീതിക്കായി മാതാപിതാക്കള്‍ നാളെ മുതല്‍ അനശ്ചിതകാല നിരാഹാര സമരത്തിലേക്ക്

By | Tuesday April 4th, 2017

SHARE NEWS

വളയം:പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച  ജിഷ്ണുവിന്റെ നീതിക്കായി  മാതാപിതാക്കള്‍ നാളെ ഡിജിപി ഓഫീസിന് മുന്‍പില്‍ അനിശ്ചതകാല നിരാഹാര സമരം ആരംഭിക്കും.ജിഷ്ണു മരിച്ച്  മൂന്നു മാസമായിട്ടും കേസിലെ  പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിചാണ് മാതാപിതാക്കള്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.  ഇവരെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ പലയിടങ്ങളില്‍ നിന്നും  സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്നതായി ജിഷ്ണുവിന്റെ അമ്മ മഹിജ  പറഞ്ഞു.

മാതാപിതാക്കളോടൊപ്പം ജിഷ്ണുവിന്റെ അടുത്ത ബന്ധുക്കളും നാട്ടുകാരും സഹപാഠികളും നിരാഹാര സമരത്തില്‍ പങ്കെടുക്കും. കഴിഞ്ഞ 27 ന് സമരം നടത്താനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ച കൂടി വേണമെന്ന ഡിജിപിയുടെ ആവിശ്യം കണക്കിലെടുത്താണ് സമരം ഏപ്രില്‍ 5 ലേക്ക് നീട്ടിയത്. നാളെ രാവിലെ പത്ത് മണിക്കാണ്  ഡിജിപി ഓഫീസിനു മുന്‍പില്‍ നിരാഹാര സമരം ആരംഭിക്കുക.

പ്രതികളെ പിടികൂടാന്‍ എസ്പി അക്ബറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും   കേസിലെ ഒരാളെ പോലും നാളിതുവരെയായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍  കടുത്തപ്രതിഷേധമാണ് പോലീസിനെതിരെ ഉയരുന്നത്.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read