ഇത് ട്രോളല്ല ;ജിഷ്ണുവിന്റെ നീതിക്കുവേണ്ടി ‘ഐസിയു’വും രംഗത്ത്

By | Tuesday January 10th, 2017

SHARE NEWS

കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ്ക്ക് നീതി ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക ആഹ്വാനങ്ങള്‍. മുഖ്യധാര മാധ്യമങ്ങള്‍ പോലും പുറത്തുകൊണ്ടുവരാന്‍ മടിച്ച വാര്‍ത്തയെ പൂര്‍ണമായും പിന്തുടര്‍ന്ന് സ്വതന്ത്ര റിപ്പോര്‍ട്ടിംഗ് നടത്തിക്കൊണ്ടാണ് ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക ആവശ്യം ഉയരുന്നത്. ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ ജിഷ്ണുവിന് വേണ്ട് ക്യാംപയിന്‍ ഉയരുന്നത്. വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ക്യാംപയിന്‍ ഏറ്റെടുത്തിട്ടുണ്ട്. ജിഷ്ണുവിന്റെ ആത്മഹത്യയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഐസിയും രംഗത്തെത്തിയിട്ടുണ്ട്.

നെഹ്‌റു കോളേജില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളില്‍ തങ്ങള്‍ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് വരെ ഇടയാക്കിയ സംഭവം കൃത്യമായി അന്വേഷിക്കപ്പെടണമെന്നുമാണ് ഐസിയു ഉയര്‍ത്തുന്ന ആവശ്യം. നെഹ്‌റു കോളേജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കലാലയങ്ങളില്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഉയരുന്ന പരാതികളെ ഗൗരവകരമായി കാണണമെന്നും ഐസിയു ആവശ്യപ്പെടുന്നു. ഈ വിഷയം ഗൗരവകരമായി കാണാത്ത മാധ്യമങ്ങള്‍ക്കെതിരേയും ഐസിയു വിമര്‍ശനമുന്നയിക്കുന്നുണ്ട്. സര്‍ക്കാരും മാധ്യമങ്ങളും ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ പരാജയമെന്നും ഐസിയു കുറ്റപ്പെടുത്തുന്നു. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് കൃത്യമായി അന്വേഷണം നടത്തണമെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപയിനാണ് ഉയരുന്നത്. വാര്‍ത്ത പൂര്‍ണമായും ഫോളോ ചെയ്യാത്ത മാധ്യമങ്ങളെ ട്രോള്‍ രൂപത്തില്‍ അവതരിപ്പിച്ച ശക്തമായ ഭാഷയിലാണ് ഐസിയു അംഗങ്ങള്‍ ഈ വിഷയത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read