പിണറായി സര്‍ക്കാരിന് നന്ദി; നീതിക്കായുള്ള പോരാട്ടം തുടരും മഹിജ

By | Tuesday June 13th, 2017

SHARE NEWS

നാദാപുരം: ജിഷ്ണു പ്രണോയി കേസ് സിബിഐക്ക് വിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ജിഷ്ണുവിന്റെ അമ്മ മഹിജ സ്വാഗതം ചെയ്തു. തന്റെ മകന്റെ നീതിക്കായുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് മഹിജ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു. സിബിഐക്ക് വിടാനുള്ള നടപടിക്രമം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പിണറായി വിജയന് നന്ദി പറയുന്നതായും മഹിജ പറഞ്ഞു. ഒട്ടേറെ അട്ടിമറികള്‍ ശ്രമങ്ങളാണ് നേരത്തെ ഉണ്ടായിട്ടുള്ളത്. ചില പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകരും ഫോറന്‍സി വിഭാഗത്തിലെ ചിലരും പ്രതികളെ സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകണം. എന്നാല്‍ മാത്രമേ ഇത്തരം അനീതികള്‍ ആവര്‍ത്തിക്കാതിരിക്കൂ.

ഞങ്ങള്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നില്‍ ഉള്‍പ്പെടെ നടത്തിയ സമരത്തിന്റെ വിജയമാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. കേസിന്റെ നടത്തിപ്പിനെ നിയമപരമായ ഒട്ടേറെ സഹായങ്ങള്‍ ചെയ്ത നിയമമന്ത്രി എ കെ ബാലനോടും തന്റെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും വലിയ കടപ്പാടുണ്ട്. ഒരു അച്ഛനെപ്പോലെ എല്ലാം സഹായങ്ങളും ചെയ്ത് കൂടെ നിന്ന വി എം സുധീരനും തന്നെ ആശുപത്രിയിലും വീട്ടിലും സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍, ലീഗ് നേതാവ് എം കെ മുനീര്‍ തുടങ്ങീ തങ്ങളുടെ സമരത്തെ പിന്തുണച്ച എല്ലാം പാര്‍ട്ടി നേതാക്കള്‍ക്കും വിദ്യാര്‍ഥി യുവജന നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ജിഷ്ണുവിന്റെ സഹപാഠികള്‍ക്കും ഒപ്പം സഹായിച്ച എല്ലാവര്‍ക്കും മഹിജ നന്ദി അറിയിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read