ജിഷ്ണുവിന്റെ മരണം ദുരൂഹതയേറുന്നു; കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ

By | Friday February 17th, 2017

SHARE NEWS

വളയം:പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ മരിച്ച ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു.കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോളേജില്‍   നടത്തിയ പരിശോധനയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തി.

പോലീസ് ഉദ്യോഗസ്ഥരും സൈന്റിഫിക് ഓഫീസറും നടത്തിയ പരിശോധനയിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കണ്ടെത്തിയ സംശയകരമായ പാട് രക്തക്കറയാണെന്ന് സ്ഥിരീകരിച്ചത്.കോളജ് പിആര്‍ഒ സഞ്ജിത്തിന്റെ മുറി (ഇടിമുറി എന്നു വിശേഷിപ്പിക്കപ്പെട്ടത്), ജിഷ്ണു മരിച്ചനിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലും  രക്തസാംപിളുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട് . മരിച്ച ജിഷ്ണുവിന്റെ രക്തമാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലത്തിന് കാത്തിരിക്കുകയാണ് അന്വേഷണസംഘം.

അതിനിടെ, നെഹ്റൂ കോളജിലെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചു കുടുംബം രംഗത്തെത്തി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read