ഇരട്ടകളുടെ എ പ്ലസ് മധുരവുമായി ജെഎൻ.എം ഹയർ സെക്കണ്ടറി

By | Saturday May 5th, 2018

SHARE NEWS
വടകര:കലാമേളകളിൽ മാത്രമല്ല പഠനത്തിലും ഒപ്പത്തിനൊപ്പം മികവ് തെളിയിച്ചിരിക്കുകയാണ് പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസ്സിലെ ഇരട്ടകളായ നാലു വിദ്യാർഥികൾ.എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ഇരട്ടകളായ അഞ്ജനാ ദിനേശ്,അർച്ചനാ ദിനേശ്,ആലിയ ,ആദില എന്നിവർ തിളക്കമാർന്ന വിജയം കൈവരിച്ചത്.
ആടാനും,പാടാനും ഇവർ ഒരുമിച്ചപ്പോൾ പഠനത്തിലും തങ്ങൾ ഒറ്റക്കെട്ടാണെന്ന് തെളിയിച്ചിരിക്കയാണ് ഇരട്ടകളായ നാലു വിദ്യാർത്ഥികളും.വിദ്യാലയത്തിന് ലഭിച്ച 41 എ പ്ലസ്സിൽ നാലു പേർ ഇരട്ടകളാണ്.
317പേർ പരീക്ഷ എഴുതിയതിൽ 316 പേരേയും വിജയിപ്പിച്ച് ചരിത്ര വിജയം നേടിയിരിക്കുകയാണ് ഈ സർക്കാർ വിദ്യാലയം.ഇരട്ടി മധുരവുമായി ജെ എന്‍ എം

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read