ജെടി റോഡ് പൗരസമിതി മാര്‍ച്ചില്‍ സംഘര്‍ഷം ; മാലിന്യനിക്ഷേപ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

By | Thursday January 25th, 2018

SHARE NEWS

വടകര: സീറോ വെയ്‌സ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ ജെടി റോഡ് പൗരസമിതി ഭാരവാഹികളെ ചര്‍ച്ച്ക്ക് വിളിച്ചെങ്കിലും ചര്‍ച്ച നടത്താതെ പൊലീസിനെ ഉപയോഗിച്ച് ബലം മാലിന്യനിക്ഷേപ കേന്ദ്രം തുറക്കുവാനുള്ള നഗരസഭാധികൃതരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൗരസമിതി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ തള്ളി കളഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച നഗരസഭാ അധികൃതര്‍ പ്രവൃത്തികള്‍ക്കായി ട്രഞ്ചിംഗ് ഗ്രൗണ്ടിലെത്തിയെങ്കിലും പൗരസമിതി പ്രവര്‍ത്തകര്‍ തടയുകയുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ച നടത്താതെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. പ്രതിഷേധവുമായി എത്തിയ പ്രദേശവാസികളെയും പൗരസമിതി പ്രവര്‍ത്തകരെയും പൊലീസിനെ ഉപയോഗിച്ച് നേരിട്ടു. പ്രതിഷേധത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. 30 ഓളം പേര്‍ക്കെതിരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമീപത്തെ അറവുശാലയില്‍ നിന്നും മാലിന്യ നിക്ഷേപം കാരണം ജെ ടി റോഡ് നിവാസികള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. അതിനിടെയാണ് കൂനിന്‍മേല്‍ കുരു പോലെ നഗരസഭയുടെ മാലിന്യ നിക്ഷേപവും പ്രദേശവാസികളെ ബുദ്ധിമുട്ടിലായിക്കിയിരിക്കുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read