ജെ ടി റോഡിലെ ജനകീയ സമരത്തിന് തീ പിടിക്കുന്നു; ഐക്യദാര്‍ഡ്യവുമായി സി ആര്‍ നീലകണ്ഠന്‍

By | Friday February 9th, 2018

SHARE NEWS

വടകര: ദുരന്തങ്ങള്‍ ഏറ്റു വാങ്ങുവാന്‍ വിധിക്കപ്പെട്ട ജനതയുടെ മേല്‍ വീണ്ടും ബുദ്ധിമുട്ടികള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ജെ ടി റോഡിനെ ദുരന്ത ഭൂമിയാക്കരുതെന്നും ആംആദ്മി നേതാവ് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ടൗണിലെ എല്ലാതരം മലിന വെള്ളവും മാരകമായ കെമിക്കലുകളും ചോളം വയല്‍ ഡ്രൈനേജ് വഴി ജെ.ടി റോഡിന് സമീപം കെട്ടികിടക്കുന്നു. അറവുശാല മാലിന്യവും ഇവിടെ കെട്ടികിടക്കുന്നുണ്ട്
അതിന് പുറമെയാണ് പുതിയൊരു മാലിന്യം നിക്ഷേപ കേന്ദ്രം കൂടി നാട്ടുകാര്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡയോക്‌സിനുകള്‍ പുറപ്പെടിവിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യവും മാരകമായ മെര്‍ക്കുറി മാലിന്യം ഉണ്ടാകുന്ന സിഎഫ്എല്‍ ട്യൂബ് ലൈറ്റ് എന്നിവയും ഇതിനെക്കാള്‍ മാരകമായ ലോഹ വിഷങ്ങള്‍ ഉള്ള ഇ-മാലിന്യവും ഒരു ചെറിയ സ്ഥലത്തെ എംആര്‍എഫില്‍ കേന്ദ്രികരിക്കുമ്പോള്‍ പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന ആപത്തുകള്‍ വിവരണാതിമായിരിക്കും സി ആര്‍ ചൂണ്ടിക്കാട്ടി.


രാഷ്ട്രീയ കാര്യ സമിതി അംഗം ഏരോത്ത് ഷൗക്കത്തലി ,ഷമീര്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ല സെക്രട്ടറി എ.എം സന്തോഷ്., യൂണിറ്റ് പ്രസിഡന്റ് അഡ്വ. ലാല്‍മോഹന്‍,അഡ്വ. സദാനന്ദന്‍, മുസ്ലിം ലീഗ് നേതാവ്  എപി മഹമ്മുദ്,മുനീര്‍ സേവന, വാര്‍ഡ് കൗണ്‍സിലര്‍ പ്രേമ കുമാരി,കൗണ്‍സിലര്‍ അജിത,കൗണ്‍സിലര്‍ രജ്‌നി., എസ്ഡിപിഐ നേതാക്കളായ സവാദ്, ഷാജഹാന്‍, ഐഎന്‍എല്‍ നേതാവ് മുജിബ് പാലക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അമീര്‍ പാലക്കല്‍, വടകര മണ്ഡലം കോണ്‍ഗ്രസ് സിക്രട്ടറി ബിജില്‍,കോണ്‍ഗ്രസ്സ് ടൗണ്‍ ബൂത്ത് പ്രസിഡന്റ് മനോജന്‍ എന്നിവര്‍ സംസാരിച്ചു. യൂനുസ് മാസ്റ്റര്‍ സ്വാഗതവും അബ്ദുനൂര്‍ അദ്ധ്യക്ഷതവഹിച്ചു. അനസ് നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read