ജെ ടി റോഡില്‍ അറവുശാലയിലെ മാലിന്യം നിക്ഷേപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

By news desk | Tuesday January 23rd, 2018

SHARE NEWS

വടകര: ജെ ടി റോഡില്‍ മാലിന്യനിക്ഷേപ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ സമീപത്തെ അറവുശാലവയിലെ മാലിന്യം നിക്ഷേപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. വിഷയത്തില്‍ നഗരസഭാ അധികൃതര്‍ മൃദൃസമീപനം സ്വീകരിക്കുകയാണെന്ന് ആരോപിച്ചു നാട്ടുകാരും ഉദ്യോഗസ്ഥരും വാക്കേറ്റമുണ്ടായി. അറവുശാലയിലെ അവശിഷ്ടങ്ങള്‍ സമീപത്തെ കുഴിയിലാണ് സംസ്‌കരിക്കാറ്. ശാസ്ത്രീയ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത അറവുശാലകള്‍ അടച്ചുപൂട്ടാനൊരുങ്ങുകായായിരുന്നു.
ഒരു മാസക്കാലത്തോളമായി അറവുശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടെ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ടാങ്കിലെ മാലിന്യങ്ങള്‍ സമീപത്ത് തന്നെ കുഴിയുണ്ടാക്കി നിക്ഷേപിക്കാനൊരുങ്ങുകയായിരുന്നു. മതിയായ സംസ്‌കാരണ സംവിധാനമില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലക്കെതിരെ നാട്ടുകാര്‍ ഏറെക്കാലമായി സമരമുഖത്താണ്. അസഹ്യമായ ദുര്‍ഗന്ധത്തിന്റെ പിടിലാണ്്് പരിസരം. കെ അനസ്, ബഷീര്‍, യുനൂസ്, സവാദ് വടകര, റമീസ്, അന്‍സാര്‍, തിലകന്‍, അന്‍സിര്‍, ആസിഫ എന്നിവര്‍ നേതൃത്വം നല്‍കി. അറവുശാലയിലെ മാലിന്യം പരിസരത്ത് തന്നെ നിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read