വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് കെ കെ രമ

By | Thursday October 12th, 2017

SHARE NEWS

വടകര: ടി.പി.ചന്ദ്രശേഖരന്‍ കേസില്‍ വിട ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് കെ കെ രമ. നാലു വര്‍ഷം ഇക്കാര്യം മറച്ചു വച്ചത് എന്തുകൊണ്ട്. എന്തു തരം ഒത്തു തീര്‍പ്പാണ് ഉണ്ടായതെന്ന് ബല്‍റാ വെളിപ്പെടുത്തണം. ടി പി കേസ് അന്വേഷണം ശരിയാണെന്നും സംശയമുന്നയിക്കുന്നവര്ക്ക് കോടതിയെ സമീപിച്ചു കൂടെ എന്ന് കെ കെ രമ പറയുന്നു.

ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ ആരോപണത്തോട് പ്രതികരിച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. ബല്‍റാമിന്റെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സത്യസന്ധമായാണ് ടി.പി കേസ് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഗൂഢാലോചനക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഏത് കേസിലും തെളിവുണ്ടങ്കിലേ നടപടിയെടുക്കാന്‍ കഴിയൂ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read