കെ എസ് ബിമല്‍ സാംസ്കാരിക ഗ്രാമം: 14 ന് വടകരയില്‍ മാമാംങ്കം നൃത്ത നിശ

By | Monday February 5th, 2018

SHARE NEWS

വടകര: മുന്‍ എസ്എഫ്‌ഐ നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ എസ് ബിമലിന്റെ ഓര്‍മ്മക്കായി എടച്ചേരിയില്‍ സാംസ്്കാരിക ഗ്രാമം ഒരുങ്ങുന്നു. കലയും സംസ്‌കാരവും സംവാദങ്ങളും നിറഞ്ഞു പൂക്കുന്ന സര്‍ഗാത്മതക്കായി ഒരിടം ഒരുങ്ങുകയാണ് എടച്ചേരിയില്‍..

mazhavillmamangam

പ്രിയപെട്ടവരെ,ബിമൽ ഓർമ്മയിൽ ഒരു സാംസ്കാരിക ഗ്രാമം നിർമ്മാണത്തിന്റെ പ്രവർത്തനങ്ങളിലാണ് ബി മലിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും 'കലയും സംസ്കാരവും സംവാദങ്ങളും നിറഞ്ഞു പൂക്കുന്ന സർഗാത്മക ഇടം.നിർമ്മാണത്തിലിരിക്കുന്ന ഗ്രാമത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി 2018 ഫെബ്രുവരി 14 ന് പ്രശസ്ത സിനിമാ നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ മാമാങ്കം ടീമിനോടൊപ്പം അണിനിരക്കുന്ന മഴവിൽ മാമാങ്കം വടകരയിൽ അരങ്ങേറുന്നു.ജീവിക്കുന്നതിന് ഒരു മനസ്സിന്റെ ആവശ്യം പോലുമില്ല എന്ന് നമ്മളെ പഠിപ്പിക്കുന്ന ഈ കെട്ട കാലത്ത് മാനവികതയെ ഉയർത്തിപ്പിടിക്കുന്ന ഇടപെടലുകൾക്ക് നമുക്ക് ഒന്നാകാം. സാംസ്കാരിക ഗ്രാമത്തിന് ഒപ്പം ചേരാം.

Posted by Mazhavil Mamangam Feb 14 on Saturday, February 3, 2018

കഴിഞ്ഞ ദിവസം ജിനേഷ് മടപ്പള്ളിയുടെ കവിതാ സമാഹരത്തിന്റെ പ്രകാശാനത്തിനായി വടകരയിലെത്തിയപ്പോള്‍ സാഹിത്യകാരന്‍ ആര്‍ ഉണ്ണി വടകരയുടെ സാംസ്കാരിക സാന്നിധ്യത്തെ കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ …’ വടകര അഭ്തുതപ്പെടുത്തിയെന്നാണ് … കഥക്കും കവിതക്കും നാടകത്തിനും സംവാദത്തിനുമൊക്കെ അവനനിലേക്ക് ചുരുങ്ങുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ വടകരക്കാര്‍ സമയം കണ്ടെത്തുന്നു’. കടത്തനാടിന്റെ സാംസകാരിക മുന്നേറ്റത്തിന് കെ എസ് ബിമല്‍ സ്മാരക സാംസ്‌കാരിക ഗ്രാമം കരുത്ത് പകരും.

വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു മാതൃക കേന്ദ്രം എന്ന നിലക്കാണ് സാംസ്‌കാരിക ഗ്രാമം വരുന്നത്. വടക്കന്‍ മലബാറിലെ തന്നെ ഏറ്റവും മികച്ച സാംസ്‌കാരിക ഹബ്ബ് ആയി അതിനെ വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലത്ത് തന്നെ നാടകങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സമയം മാറ്റിവയ്ക്കാന്‍ ബിമലിന് കഴിഞ്ഞിരുന്നു. ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നാടകത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ ജോയിന്റ് സെക്രട്ടറി, കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറിയ കാലയളവില്‍ തദ്ദേശസ്വയംഭരണ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ശേഷം കെ എസ് ബിമല്‍ സ്വന്തം ഗ്രാമമായ എടച്ചേരിയില്‍ നിരവധി സാംസ്‌കാരിക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകന് നല്ലൊരു മനുഷ്യനും അധ്യാപകനും നല്ലൊരു സാംസാരിക പ്രവര്‍ത്തകന്‍ ആകാം.. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാം..എന്നെല്ലാം കെ എസ് ബിമല്‍ എടച്ചേരിയില്‍ തെളിയിക്കുകയായിരുന്നു… അടിമ സമാനമായ അടിയാള ജീവിതം നയിച്ച ഒരു ജനതയെ അവകാശ ബോധം പഠിപ്പിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ കണാരേട്ടന്റെ എടച്ചേരിയില്‍ കെ എസ് ബിമല്‍ മറ്റൊരു സാംസ്കാരിക വിപ്ലവത്തിന് വിത്ത് പാകുകയായിരുന്നു.

 

 

 

 

 

 

 

വാക്ക് കൊണ്ട് തോല്‍ക്കുന്നവര്‍ വാളു കൊണ്ട് ജയം കണ്ടെത്തുന്നതിന് കെ എസ് ബിമല്‍ എതിരായിരുന്നു. ടി പി വധത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായ പ്രതിഷേധങ്ങളുടെ നേതൃത്വം സ്ഥാനത്ത് കെ എസ് ബിമലുണ്ടായിരുന്നു. ഇടതുമൂല്യങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത മുന്‍ നിര്‍ത്തിയാണ് ജനാധിപത്യ വേദി എന്ന പേരില്‍ ബിമലിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരപിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്(മാസ്) എന്ന സംഘടനയും രൂപീകരിച്ചു. കേരളീയം മാസികയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുക്കവേയാണ് ബിമല്‍ തളര്‍ന്ന് വീണത്. തുടര്‍ന്നാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷം മരണത്തിന് കീഴങ്ങടി.

സാംസ്‌കാര ഗ്രാമത്തിന്റെ ഫണ്ട് ശേഖരണത്തിന് വേണ്ടി ‘മാമാങ്കം’ ഡാന്‍സുമായി സഹകരിച്ച് പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും സംഘവും മഴവില്‍ മാമാംങ്കം നൃത്ത നിശ അവതരിപ്പിക്കും. ഈ മാസം 14 ബുധന്‍ വൈകിട്ട് ഏഴു മണിക്കാണ് പരിപാടി. ടിക്കറ്റുകള്‍ക്ക് ബന്ധപെടുക ഫോണ്‍: 8113875011, 9497646737

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read