ഓഖി ദുരന്തം കൈകാര്യം ചെയ്ത രീതിയിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച -ഉമ്മൻ‌ചാണ്ടി 

By | Saturday January 20th, 2018

SHARE NEWS
വടകര: ഓഖി ദുരന്തം ഉണ്ടായപ്പോൾ ഈ വിഷയം കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.ഡി.സി.സി.പ്രസിഡണ്ട് അഡ്വ:ടി.സിദ്ദിഖ് നയിക്കുന്ന ‘കടലോരം “തീരദേശ സാന്ത്വന യാത്രയുടെ ഉൽഘാടനം കുഞ്ഞിപ്പള്ളിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ദുരന്തങ്ങൾ നടക്കുമ്പോൾ പാഠങ്ങൾ പഠിച്ച് മുൻ കരുതലുകൾ സ്വീകരിക്കാൻ സർക്കാർ സംവിധാനം കൊണ്ട് കഴിയും. മൽസ്യ തൊഴിലാളികളുടെ ജീവൻസംരക്ഷിക്കാനും,സുരക്ഷയ്ക്ക് വേണ്ട അത്യാധുനിക സംവിധാനം ഒരുക്കാനും സർക്കാരിന് സാധിക്കും. എന്നാൽ ഈ സംവിധാനങ്ങളൊന്നും ഉപയോഗിക്കാൻ കഴിയുന്ന സർക്കാരല്ല സംസ്ഥാനം ഭരിച്ചു കൊണ്ടിരിക്കുന്നത്. മൽസ്യ മേഖല സംരക്ഷിക്കാനോ തൊഴിലാളികളുടെ പ്രയാസങ്ങൾ പരിഹരിക്കാനോ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
                 ചടങ്ങിൽ കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം അഡ്വ:ഐ.മൂസ്സ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ബെന്നി ബഹനാൻ, എം.കെ.രാഘവൻ.എം.പി, കെ.പ്രവീൺകുമാർ, കെ.സി.അഭിജിത്ത്, അഡ്വ:പി.ശങ്കരൻ, സുമാ ബാലകൃഷ്ണൻ, പി.എം.സുരേഷ്ബാബു, ബാബു ഒഞ്ചിയം, കോട്ടയിൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.യാത്ര നാളെ രാവിലെ 8.30 ന് കുഞ്ഞിപ്പള്ളിയിൽ വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്യും.തീരദേശ മേഖലയിലെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 6 മണിക്ക് അഴിത്തലയിൽ സമാപിക്കും.സമാപന സമ്മേളനം ടി.എൻ.പ്രതാപൻ ഉൽഘാടനം ചെയ്യും. ജാഥ 24 ന് ബേപ്പൂരിൽ സമാപിക്കും.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്