യാത്രക്കാരുടെ ശ്രദ്ധയിലേക്ക്… കല്ലേരി വഴിയുള്ള ഗതാഗതം ഇനിയും പുനസ്ഥാപിച്ചില്ല

By news desk | Saturday June 9th, 2018

SHARE NEWS

വടകര: കല്ലേരി പേരാക്കൂലിലെ കൂറ്റന്‍ പേരാല്‍ കടപുഴി വീണതിനെ തുടര്‍ന്ന് തണ്ണീര്‍ പന്തല്‍ – വടകര റൂട്ടിലെ ഗതാഗതം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ഇന്ന് രാവിലെയുണ്ടായ കനത്ത കാറ്റിലാണ് പേരാല്‍ കട പുഴകി വീണത്.

പിക്കപ്പ് വാനും ഓട്ടോ റിക്ഷയും അപകടത്തില്‍ പെട്ടിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ ചീക്കോന്ന് സ്വദേശി രവീന്ദ്രനെ (50) പരിക്കുകളോടെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരത്തില്‍ തട്ടി തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റ് വീണാണ് ഓട്ടോ റിക്ഷക്ക് കേടു പറ്റിയത്. മരം വീണതിനെ തുടര്‍ന്ന് കല്ലേരി വഴിയുള്ള ഗതാഗതം
പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.

ഇന്ന് രാത്രിയിലും രക്ഷാ പ്രവര്‍ത്തനം നടത്തിയാലും നാളെയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയിയുകയുള്ളൂ.

പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ കല്ലേരിയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read