കഞ്ചാവ് കൈവശം വെച്ച കേസില്‍ രണ്ടു പേര്‍ക്ക് കഠിന തടവ്

By news desk | Saturday April 28th, 2018

SHARE NEWS

വടകര: കഞ്ചാവ് വില്‍പ്പനയ്ക്കിടയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ.

മലപ്പുറം എടപ്പാള്‍ അയിലക്കാട് പരുവിങ്കല്‍ അബ്ദുള്‍ മന്‍സൂര്‍(32),മലപ്പുറം കല്‍പകഞ്ചേരി കടുങ്ങാത്ത് കുന്ന് കണ്ടന്‍ ചിറ പറമ്പില്‍ സനീഷ്(32)എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് എം.വി.രാജകുമാര ശിക്ഷിച്ചത്.

ഒന്നാം പ്രതി അബ്ദുള്‍ മന്‍സൂറിന് രണ്ട് വര്‍ഷം കഠിന തടവും,അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.

രണ്ടാം പ്രതി സനീഷിന് ഒരു വര്‍ഷം കഠിന തടവും,പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

Nപിഴ അടച്ചില്ലെങ്കില്‍ ഇരുവരും ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം 2017 ജൂണ്‍ 18 നാണ് കേസിനാസ്പദമായ സംഭവം.

കടുങ്ങാത്ത് കുന്ന് ഇരിങ്ങാവൂര്‍ റോഡില്‍ വളവന്നൂര്‍ നടക്കല്‍ പറമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം വെച്ച് ഒന്നാം പ്രതിയില്‍ നിന്നും 1200 ഗ്രാം കഞ്ചാവും രണ്ടാം പ്രതിയില്‍ നിന്നും 1100 ഗ്രാം കഞ്ചാവുമായി കല്‍പകഞ്ചേരി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read