വടകരയില്‍ കഞ്ചാവ് സുലഭം; വില്‍പ്പനക്കിടെ യുവാവ് അറസ്റ്റില്‍

By news desk | Monday May 28th, 2018

SHARE NEWS

വടകര: വില്‍പനയ്ക്കായി എത്തിച്ച ഒരു കിലോ 400 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.

തലശ്ശേരി ടെംപിള്‍ ഗേറ്റില്‍ ഖദീജ മന്‍സില്‍ സിയാദ്(35)നെയാണ് വടകര എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പി.അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ദേശീയ പാതയില്‍ പുതിയ ബസ്സ്റ്റാന്റിനടുത്ത് ആര്യഭവന്‍ ഹോട്ടലിനു മുന്‍വശം വെച്ചാണ് പ്രതി അറസ്റ്റിലാകുന്നത്.വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read