SHARE NEWS


വടകര:നാല് കിലോ 75 ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിലെ തമിഴ് നാട് സ്വദേശിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.മധുര ഉസലാംപെട്ടി സ്വദേശി എരുമാല് പെട്ടി കോളനി കാശി നാഥനെ(55) യാണ് വടകര നാ൪ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എം.വി.രാജ കുമാര വെറുതെ വിട്ടത്.
കുറ്റിപ്പുഠം എഫ് സി ഐ ഗോഡൗണിന്ടെ മു൯പില് വെച്ച് 10-5-2013 തിയ്യതി വൈകുന്നേരം 4:30 മണിക്കാണ് കുറ്റിപ്പുറം എക്സൈസ് പാ൪ട്ടി കാശിനാഥനെ പിടികൂടുന്നത്.
പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാ൯ പ്രോസിക്യൂഷനു കഴിഞ്ഞില്ല എന്ന് വിധിയില്‍ പറയുന്നു. പ്രതിക്കു വേണ്ടി അഡ്വക്കറ്റ് പി.പി.സുനില്‍കുമാ൪ ഹാജരായി.